തലസ്ഥാനത്ത് കള്ളനോട്ടടി; അഞ്ച് ലക്ഷം രൂപയും യന്ത്രവുമായി നോട്ടടി സംഘം പിടിയില്‍

Published : Dec 23, 2020, 12:52 AM ISTUpdated : Dec 23, 2020, 12:54 AM IST
തലസ്ഥാനത്ത് കള്ളനോട്ടടി; അഞ്ച് ലക്ഷം രൂപയും യന്ത്രവുമായി നോട്ടടി സംഘം പിടിയില്‍

Synopsis

വർക്കലയിൽ നിന്ന് കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ട് പേരിൽ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കള്ളനോട്ട അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. കാട്ടായിക്കോണത്തെ വീട്ടിൽ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ   കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

ആഷിഖ് പോത്തൻകോട് കാട്ടായിക്കോണത്ത് വാടകവീടെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വർക്കലയിൽ നിന്ന് കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ട് പേരിൽ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. കൂടുതൽ പേർ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ