
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്‍റെ (Delhi Police) കാറിടിച്ച് യുവാവിന് ദാരുണാന്ത്യം (Accident Death). ദില്ലിയിലെ ബുധവിഹാര്‍ മേഖലയിലെ രോഹിണിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനമായ സൊമാറ്റോയുടെ (Zomato) ഡെലിവെറി ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ദില്ലി പൊലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. രോഹിണി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു മഹേന്ദ്ര. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
മദ്യപിച്ച് ലക്കുകെട്ട കോണ്‍സ്റ്റബിള്‍ ഓടിച്ച വാഹനം യുവാവിന്‍റെ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സലീല്‍ ത്രിപാഠി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഓടിച്ച വാഹനമിടിച്ച് സൊമാറ്റോ ഡെലിവെറി ജിവനക്കാരന്‍ കൊല്ലപ്പെട്ടതായി ദില്ലി പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിനിടെ പിതാവിനെ നഷ്ടമായ സലീല്‍ ത്രിപാഠിയായിരുന്നു കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും പൊലീസ് വിശദമാക്കി.
സലീലിന്‍റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സൊമാറ്റോ വക്താവ് ഇതിനോടകം വിശദമാക്കി. അപകടസ്ഥലത്ത് നിന്ന് ദൃക്സാക്ഷികള്‍ തയ്യാറാക്കിയ വീഡിയോയാണ് കേസില്‍ നിര്‍ണായകമായത്. നാട്ടുകാര്‍ പൊലീസുകാരനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഹിന്ദി അറിയാത്ത ഉപഭോക്താവിനെ പരിഹസിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തെന്ന് സൊമാറ്റോ സിഇഒ
പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ച ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ അപമാനിച്ച സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ സൊമാറ്റോ, പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു. ഹിന്ദി അറിയാത്തതിനാൽ പണം റീഫണ്ട് ചെയ്യാനാകില്ലെന്ന കസ്റ്റമ കെയ ഉദ്യോഗസ്ഥ പറഞ്ഞത് വലിയ വിവാദമായിരുന്നു. ട്വിറ്ററിൽ ചർച്ചയായതിന് പിന്നാലെ സൊമാറ്റോ മാപ്പുപറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കസ്റ്റമർകെയ ജീവനക്കാരിയെ തിരിച്ചെടുത്തിരിക്കുകയാണ് സൊമാറ്റോ. തങ്ങളുടെ കസ്റ്റമർ കെയർ ജീവനക്കാർ ഭാഷയിൽ പ്രാവീണ്യരല്ലെന്നും, ഭാഷാ പരമായ വികാരങ്ങൾ ഇല്ലെന്നുമായിരുന്നു ഇതിന് നൽകിയ വിശദീകരണം.
ഭക്ഷണം താമസിച്ചു; പരാതിപ്പെട്ട യുവതിയുടെ മൂക്കിടിച്ച് തകര്‍ത്ത് സൊമാറ്റോ ജീവനക്കാരന്‍
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം താമസിച്ചതിനേക്കുറിച്ച് പരാതിപ്പെട്ട യുവതിയെ ഉപദ്രവിച്ച ഡെലിവറി എക്സിക്യുട്ടീവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഇലക്ട്രോണിക് സിറ്റി പൊലീസാണ് 35കാരനായ കാമരാജ് എന്ന സൊമാറ്റോ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ബെംഗളുരുവില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷാ ചന്ദ്രാണിയുടെ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച് 9നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam