പുരാതനമായ കൊട്ടാരത്തിലെ കിണറ്റിനടിയില്‍ ഹിറ്റ്‌ലറിന്റെ അമ്പതിനായിരം കോടിയുടെ നിധി!

By Web TeamFirst Published Apr 28, 2021, 2:36 PM IST
Highlights

ഹിറ്റ്‌ലറിന്റെ അപൂര്‍വ്വനിധി പുറത്തുവരുമോ?

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം, റഷ്യന്‍ സേന ജര്‍മനിയിലേക്ക് അടുത്തു കൊണ്ടിരിക്കെ, ഹിറ്റ്‌ലറുടെ വിശ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥരാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും അമൂല്യ വസ്തുക്കളും അന്ന് നാസി സൈനികര്‍ വേശ്യാലയമായി ഉപയോഗിച്ചിരുന്ന പുരാതന കൊട്ടാരത്തിലെ കിണറ്റിനടിയില്‍ 60 മീറ്റര്‍ താഴെ ഉണ്ടാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ചത് എന്നാണ് വിവരം. അന്നത്തെ ഹിറ്റ്‌ലറിന്റെ സൈനികോേദ്യാഗസ്ഥരുടെ രഹസ്യ ഡയറികളില്‍നിന്നാണ് നിധി ഒളിപ്പിച്ചു വെച്ച 11 ഇടങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. 

 

ലോവര്‍ സിലേസിയ കൊട്ടാരം

 

പോളണ്ടില്‍ അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന പഴയ കൊട്ടാരത്തില്‍ ഹിറ്റ്‌ലര്‍ കാലത്ത്, നാസികള്‍ ഒളിപ്പിച്ചുവെച്ച കോടികളുടെ നിധി അതുപോലെ ബാക്കിയുണ്ടാവുമോ? അടുത്ത ആഴ്ച ഇവിടെ നിധിശേഖരത്തിനായി ഖനനം നടക്കുമ്പോള്‍ ലോകം അമ്പരപ്പോടെ കാത്തുനില്‍ക്കുന്നത് ഈ വിവരമറിയാനാണ്. അര ബില്യന്‍ പൗണ്ട് (ഏകദേശം അമ്പതിനായിരം കോടി രൂപ) വില വരുന്ന 48 കൂറ്റന്‍ പെട്ടികളിലായി 28 ടണ്‍ സ്വര്‍ണ്ണശേഖരം ഇവിടെയൊരു കിണറ്റിനടിയില്‍ കുഴിച്ചിട്ടിരിക്കുന്നതായാണ് വിവരം. 

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം, റഷ്യന്‍ സേന ജര്‍മനിയിലേക്ക് അടുത്തു കൊണ്ടിരിക്കെ, ഹിറ്റ്‌ലറുടെ വിശ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥരാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും അമൂല്യ വസ്തുക്കളും അന്ന് നാസി സൈനികര്‍ വേശ്യാലയമായി ഉപയോഗിച്ചിരുന്ന പുരാതന കൊട്ടാരത്തിലെ കിണറ്റിനടിയില്‍ 60 മീറ്റര്‍ താഴെ ഉണ്ടാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ചത് എന്നാണ് വിവരം. അന്നത്തെ ഹിറ്റ്‌ലറിന്റെ സൈനികോേദ്യാഗസ്ഥരുടെ രഹസ്യ ഡയറികളില്‍നിന്നാണ് നിധി ഒളിപ്പിച്ചു വെച്ച 11 ഇടങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. 

 

രഹസ്യ ഡയറി

 

ഇപ്പോഴത്തെ പോളണ്ടിലെ വാള്‍ബ്രിഷിലുള്ള റോഷ്‌റ്റോക്കയിലെ ലോവര്‍ സിലേസിയയിലാണ് പുരാതനമായ കൊട്ടാരം. നേരത്തെ ഇത് ജര്‍മനിയുടെ അധീനതയിലായിരുന്നു. സ്റ്റാലിന്റെ സൈന്യം ജര്‍മനി കീഴക്കുമെന്ന് ഉറപ്പായപ്പോഴാണ്, ഹിറ്റ്‌ലറുടെ പിന്‍ഗാമികള്‍ക്കായി ഈ നിധി രഹസ്യമായി കടത്തി ഒളിപ്പിച്ചത്. ഹിറ്റ്‌ലറിന്റെ സൈന്യമായ എസ് എസ് -ന്റെ മേധാവിയായിരുന്ന ജനറല്‍ ഹെന്റിച്ച് ഹിംലറിന്റെ നിര്‍ദേശ പ്രകാരമാണ് ഇത് ഒളിപ്പിച്ചത്. ശത്രുസൈന്യത്തിന്റെ പിടിയിലാവാതിരിക്കാനാണ് അടിയന്തിരമായി നിധി മാറ്റിയത്.  എസ് എസ് തലപ്പത്തുണ്ടായിരുന്ന ഹാന്‍സ് കാംലറുടെ ഉടമസ്ഥയിലായിരുന്നു അന്ന് ഈ കൊട്ടാരം. 

എസ് എസ് സൈനിക ഉദ്യോഗസ്ഥനായ മിഖാലായിസിനായിരുന്നു ഇതിന്റെ സംരക്ഷണ ചുമതല. ഇയാളുടെ രഹസ്യ ഡയറിയില്‍നിന്നാണ് നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശികള്‍ക്ക് ലഭിച്ചത്.  ലോവര്‍ സിലേസിയയിലെ 11 രഹസ്യ ഇടങ്ങളിലാണ് സ്വര്‍ണ്ണശേഖരം, പലയിടങ്ങളില്‍നിന്നായി അപഹരിച്ചുകൊണ്ടുവന്ന പുരാതന കലാവസ്തുക്കള്‍, അമൂല്യ വസ്തുക്കള്‍, ബാങ്ക് നിക്ഷേപം തുടങ്ങിയവ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ഡയറിയില്‍ പറയുന്നുണ്ട്. 11 ഇടങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടവും ഇവിടെനിന്നും ലഭിച്ചു. ഇതിലെ പ്രധാനനിക്ഷേപമാണ്, ഈ കൊട്ടാരത്തിലുള്ളത്. 42 പെട്ടികളിലായി സ്വര്‍ണ്ണം ഇവിടത്തെ കിണറ്റില്‍ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് ഡയറിയില്‍നിന്നും ലഭിക്കുന്ന വിവരം. 

 

ജനറല്‍ ഹെന്റിച്ച് ഹിംലര്‍, ജനറല്‍ ഹാന്‍സ് കാംലര്‍

 

പോളണ്ടിലെ ക്രിസ്തീയ സംഘടനയായ സിലേഷസിയന്‍ ബ്രിഡ്ജ് ഫൗണ്ടേഷനാണ് ഇപ്പോള്‍ കൊട്ടാരത്തിന്റെ ചുമതല. ഇവര്‍ ഡയറിയിലെ വിശദാംശങ്ങള്‍ പോളിഷ് സംസ്‌കാരിക മന്ത്രാലയത്തിന് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയത്. തുടര്‍ന്നാണ്, അടുത്ത ആഴ്ച ഇവിടെ ഖനനം ആരംഭിക്കുന്നതെന്ന് ഫൗണ്ടേഷന്‍ മേധാവിയായ റൊമാന്‍ ഫര്‍മാനിയാക് മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരത്തിനു ചുറ്റം സിസിടിവികള്‍ വെക്കുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഖനനത്തില്‍ നിധി പുറത്തുവരുമെന്നു തന്നെയാണ് ഫൗണ്ടേഷന്റെ കണക്കുകൂട്ടല്‍. 

 

Read More: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!