അഡൽസ് ഓണ്‍ലി റിസോർട്ട്; 'നഗ്ന വിവാഹം' നടത്തിക്കൊടുക്കുന്ന ജമൈക്കന്‍ റിസോർട്ട്

Published : Nov 12, 2024, 12:10 PM IST
അഡൽസ് ഓണ്‍ലി റിസോർട്ട്; 'നഗ്ന വിവാഹം' നടത്തിക്കൊടുക്കുന്ന ജമൈക്കന്‍ റിസോർട്ട്

Synopsis

ഇതിനകം ഇത്തരം നിരവധി വിവാഹങ്ങളാണ് ഈ റിസോർട്ടില്‍ വച്ച് നടത്തിയിട്ടുള്ളത്. നവദമ്പതികള്‍ മാത്രമല്ല. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും നഗ്നരായി വേണം പങ്കെടുക്കാന്‍.   


വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും ആശയങ്ങളും ഇന്ന് ഏറെ മാറിയിട്ടുണ്ടെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് തന്നെയാണ് വിവാഹം. സംസ്കാരങ്ങൾക്കും വ്യക്തികൾക്കും പാരമ്പര്യങ്ങൾക്കും അനുസരിച്ച് ചടങ്ങുകളിൽ വ്യത്യാസമുണ്ടെങ്കിലും വിവാഹത്തിന്‍റെ സാരാംശം സാർവ്വത്രികമായി ഒന്നാണ്. എന്നാൽ, സാധാരണയായി കണ്ടുവരുന്ന വിവാഹ ചടങ്ങുകളിൽ നിന്നും വ്യത്യസ്തമായി ഒരു വിവാഹ ആഘോഷം 2003 -ലെ വാലന്‍റൈൻസ് ദിനത്തിൽ ജമൈക്കയിൽ നടക്കുകയുണ്ടായി. 

ജമൈക്കയിലെ റൺവേ ബേയിലെ ഹെഡോണിസം III റിസോർട്ടിൽ നടന്ന ഈ വിവാഹാഘോഷത്തിൽ പങ്കെടുത്തത് 29 ദമ്പതികൾ.  ഏറെ വിചിത്രമായ ഒരു വിവാഹ ചടങ്ങായിരുന്നു അന്നവിടെ നടന്നത്. വിവാഹത്തിൽ പങ്കെടുത്ത 29 ദമ്പതികളും നഗ്നരായാണ് വിവാഹിതരായത്. റിസോർട്ടിലെ ബീച്ച് ഫ്രണ്ടിൽ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിൽ വധൂവരന്മാർ മാത്രമല്ല. വിവാഹത്തിനായെത്തിയ എല്ലാ അതിഥികളും നഗ്നരായാണ് പങ്കെടുത്തത്.  ഈ ചടങ്ങ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.  ഫ്ലോറിഡയിലെ യൂണിവേഴ്സൽ ലൈഫ് ചർച്ച് റെവറന്‍റ് ഫ്രാങ്ക് സെർവാസിയോയാണ് ഇത്തരത്തിൽ ഒരു വിചിത്ര വിവാഹം ആഘോഷം സംഘടിപ്പിച്ചതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

'അല്ല ഇതിപ്പോ...', ടെന്നീസ് മത്സരത്തിനിടെ ചീറി പായുന്ന ബോളില്‍ കണ്ണുറപ്പിച്ച് നായയും മനുഷ്യരും; വീഡിയോ വൈറല്‍

സങ്കടം വരുമ്പോള്‍ കെട്ടിപ്പിടിക്കും; ഈ പ്രൊഫഷണൽ കഡ്‍ലർ സമ്പാദിക്കുന്നത് 7,400 രൂപ, അതും മണിക്കൂറില്‍

അസാധാരണമായ രീതിയിൽ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതിന് ഏറെ പ്രശസ്തമായ റിസോർട്ടാണ് ഹെഡോണിസം III റിസോർട്ട് . അന്ന് വിവാഹിതരായ 29 ദമ്പതികളിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികൾ ഉൾപ്പെട്ടിരുന്നു. ഇതിൽ റഷ്യക്കാരും തദ്ദേശീയ അമേരിക്കക്കാരും കനേഡിയൻ പൗരന്മാരും ക്രോ ഗോത്രത്തിൽ നിന്നുള്ളവരുമൊക്കെ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂട്ട നഗ്ന വിവാഹത്തിന് അക്കാലത്ത് മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിക്കുകയും ഫോട്ടോകൾ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു.  2003 -ന് മുൻപ് ഏകദേശം 12 ഓളം ദമ്പതികൾ ഇതേ റിസോർട്ടിൽ വച്ച് സമാനമായ രീതിയിൽ നഗ്നവിവാഹ ചടങ്ങുകളുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ റിസോർട്ട് അറിയപ്പെടുന്നത് തന്നെ ജമൈക്കയിലെ 'അഡൽസ് ഓണ്‍ലി റിസോട്ട്' എന്നാണ്. 

നിങ്ങളുടെ 'പണക്കൊഴുപ്പ്' ഇവിടെ വേണ്ട; സമ്പന്ന വിദ്യാർത്ഥികളോട് 'മര്യാദ'യ്ക്ക് പെരുമാറാൻ യുകെ സർവകലാശാല
 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്