Rhiannon harries : ബ്രിട്ടീഷ് നയതന്ത്രജ്ഞയ്ക്ക് ഇന്ത്യക്കാരൻ വരൻ, 'ഇന്ത്യൻ വധു'വിന്റെ ലുക്ക് വൈറൽ!

Published : Feb 20, 2022, 11:51 AM IST
Rhiannon harries : ബ്രിട്ടീഷ് നയതന്ത്രജ്ഞയ്ക്ക് ഇന്ത്യക്കാരൻ വരൻ, 'ഇന്ത്യൻ വധു'വിന്റെ ലുക്ക് വൈറൽ!

Synopsis

ചിത്രം ഓൺലൈനിൽ വൈറലായതോടെ, നിരവധി പേരാണ് ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ചത്. ഇന്ത്യൻ വസ്ത്രത്തിൽ അവൾ എത്ര സുന്ദരിയാണെന്ന് പലർക്കും കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. 

നാല് വർഷം മുമ്പാണ് ബ്രിട്ടീഷ് നയതന്ത്രജ്ഞ(British Diplomat)യായ റിയാനൺ ഹാരിസ്(Rhiannon harries) ജോലിയുടെ ഭാ​ഗമായി ഇന്ത്യയിലേക്ക് വരുന്നത്. മനോഹരമായ നിരവധി അനുഭവങ്ങൾ അവൾ ഇവിടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, താൻ ഒരു ഇന്ത്യക്കാരനുമായി പ്രണയത്തിലാകുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. റിയാനൺ അടുത്തിടെ ഒരു ഇന്ത്യക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു, അവരുടെ വിവാഹ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 

ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണർ (ദക്ഷിണേഷ്യ) ആയ റിയാനൺ ദില്ലിയിലാണ് ജോലി ചെയ്യുന്നത്. വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച്, വലിയ ആഭരണങ്ങളും മെഹന്ദിയും ധരിച്ച്, അവൾ ഒരു ഉത്തരേന്ത്യൻ വധുവിനെപ്പോലെ കാണപ്പെട്ടു. ഷെർവാണിയിലും തലപ്പാവിലുമാണ് വരൻ ഉള്ളത്. 

“ഏകദേശം നാല് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ, ഇവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ, എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” അവർ എഴുതി. "#IncredibleIndia -ൽ ഞാൻ അത്തരമൊരു സന്തോഷം കണ്ടെത്തി, ഇത് എല്ലായ്പ്പോഴും തനിക്ക് ഒരു വീടായിരിക്കുന്നതിൽ സന്തോഷമുണ്ട്" എന്നും അവർ എഴുതുന്നു. 

സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവും ഗോഡ്‌റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാൻഷു പാണ്ഡെയെയാണ് റിയാനൺ വിവാഹം ചെയ്തിരിക്കുന്നത്. ചിത്രം ഓൺലൈനിൽ വൈറലായതോടെ, നിരവധി പേരാണ് ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ചത്. ഇന്ത്യൻ വസ്ത്രത്തിൽ അവൾ എത്ര സുന്ദരിയാണെന്ന് പലർക്കും കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആൻഡ്രൂ ഫ്ലെമിംഗ് അവരുടെ വിവാഹത്തിന് ആശംസ അറിയിച്ചു. സുരക്ഷിതമായ അവസ്ഥ എത്തിയാലുടനെ എല്ലാവരേയും റിയാനൺ ഡിന്നറിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഫ്ലെമിം​ഗ് തമാശ കുറിച്ചത്. 

ഏതായാലും റിയാനണിന്റെയും ഹിമാൻഷു പാണ്ഡെയുടെയും വിവാഹചിത്രം വളരെ വേ​ഗത്തിൽ തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്