വർഷത്തിൽ 13 മാസങ്ങളുള്ള രാജ്യം!

Published : Apr 08, 2022, 03:13 PM IST
വർഷത്തിൽ 13 മാസങ്ങളുള്ള രാജ്യം!

Synopsis

അതുപോലെ തന്നെ മറ്റൊരു വ്യത്യാസമുള്ളത്, എത്യോപ്യക്കാർ പുതുവർഷം ആഘോഷിക്കുന്നത് സെപ്റ്റംബർ 11 -നാണ്. 

വർഷത്തിൽ 12 മാസമേയുള്ളൂവെന്നത് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ആ രീതിയിൽ നിന്ന് മാറിച്ചിന്തിക്കുന്ന ഒരു രാജ്യമുണ്ട്: എത്യോപ്യ(Ethiopia). അതേ, ഈ ആഫ്രിക്കൻ രാജ്യത്തിന് വർഷത്തിൽ 13 മാസങ്ങളാണ് ഉള്ളത്. അതെങ്ങനെ എന്ന് ചിന്തിക്കുന്നുണ്ടാകും? ടിക്ടോക്കറായ @The1Kevine ഇതിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. വൈറലായ ആ വീഡിയോയിൽ അവൾ പറയുന്നത് മറ്റു രാജ്യങ്ങളേക്കാളും ഏഴ് വർഷം പിന്നിലാണ് എത്യോപ്യ എന്നാണ്. അവർക്ക് അവരുടേതായ കലണ്ടർ ഉണ്ട്, അവർക്ക് അവരുടേതായ തീയതികളുമുണ്ടെന്ന് അവൾ പറയുന്നു.  

എത്യോപ്യൻ കലണ്ടറും യേശുക്രിസ്തുവിന്റെ ജനനത്തീയതിയാണ് കണക്കുകൂട്ടലിന്റെ അടിസ്ഥാനമായി ഉപയോഗിക്കുന്നത്. എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് സഭ വിശ്വസിക്കുന്നത് യേശുക്രിസ്തു ജനിച്ചത് ബിസി 7 -ലാണ് എന്നാണ്. എത്യോപ്യൻ കലണ്ടറിന് ഒരു വർഷത്തിൽ 13 മാസങ്ങളുണ്ട്, അതിൽ 12 എണ്ണത്തിന് 30 ദിവസങ്ങളുണ്ട്. പഗുമാ എന്ന് വിളിക്കപ്പെടുന്ന അവസാന മാസത്തിന് അഞ്ച് ദിവസവും ഒരു അധിവർഷത്തിൽ ആറ് ദിവസവും ഉണ്ട്. ഇത് വച്ച് നോക്കുമ്പോൾ, അവർ നമ്മളെ അപേക്ഷിച്ച് ഏഴ് മുതൽ എട്ട് വർഷം വരെ പിന്നിലാണെന്നാണ് പറയേണ്ടി വരും.

അതുപോലെ തന്നെ മറ്റൊരു വ്യത്യാസമുള്ളത്, എത്യോപ്യക്കാർ പുതുവർഷം ആഘോഷിക്കുന്നത് സെപ്റ്റംബർ 11 -നാണ്. ഒരു അധിവർഷമാണെങ്കിൽ സെപ്റ്റംബർ 12 നായിരിക്കും പുതുവർഷം. അതിനാൽ, എത്യോപ്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം 2007 സെപ്റ്റംബർ 11-ന് മാത്രമാണ് സഹസ്രാബ്ദത്തിന്റെ തുടക്കമാവുന്നത്. ഈ കലണ്ടർ കാരണം ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത തീയതികളിലാണ് രാജ്യത്ത് പൊതുഅവധികൾ വരുന്നത്. ആധുനിക എത്യോപ്യ ഇപ്പോഴും അതിന്റെ പുരാതന കലണ്ടർ പിന്തുടരുന്നു. എന്നാലും, മിക്ക എത്യോപ്യക്കാർക്കും ഗ്രിഗോറിയൻ കലണ്ടറിനെക്കുറിച്ചും അറിയാം. ചിലർ രണ്ട് കലണ്ടറുകളും മാറിമാറി ഉപയോഗിക്കുന്നു. നമുക്ക് കേൾക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകാമെങ്കിലും, എത്യോപ്യക്കാർക്ക് അതൊന്നും വലിയ കാര്യമല്ല.  

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍