ശരിക്കും അമ്പരന്നു; ജപ്പാനിൽ പോകുമ്പോൾ ഇത്തരം പെർഫ്യൂം ഉപയോ​ഗിക്കരുത്, ഇല്ലെങ്കിൽ... വീഡിയോയുമായി ഇന്ത്യക്കാരി

Published : Sep 05, 2025, 08:05 PM IST
viral video

Synopsis

യുവതി പറയുന്നത് പ്രകാരം ജപ്പാനിലെ ജനങ്ങൾ ഒന്നുകിൽ വളരെ വളരെ നേർത്ത മണമുള്ള പെർഫ്യൂമുകൾ ഉപയോ​ഗിക്കും. അല്ലെങ്കിൽ പെർഫ്യൂമേ ഉപയോ​ഗിക്കാറില്ല.

ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മറ്റ് രാജ്യക്കാർക്ക് ചിലപ്പോൾ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെയായി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. അപ്പോഴാണ് നമുക്ക് അവരുടെ രീതികളെ കുറിച്ച് ശരിക്കും വ്യക്തത കിട്ടുന്നത്. ചിലതെല്ലാം നമ്മെ അമ്പരപ്പിക്കാറുമുണ്ട്. അത്തരം അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെ ജപ്പാനിൽ താമസിക്കുന്ന ചെന്നൈയിലുള്ള ഒരു യുവതി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

പെർഫ്യൂമിനെ കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്. ജപ്പാനിലുള്ളവർക്ക് കടുത്ത മണമുള്ള പെർഫ്യൂമുകൾ ഇഷ്ടമല്ലത്രെ. സ്വന്തം നാട്ടിൽ നേരിയ മണം മാത്രമായി കരുതിയ പെർഫ്യൂം ജപ്പാനിലെ ഒരു സഹപ്രവർത്തക കടുത്ത മണമുള്ള പെർഫ്യൂമായിട്ടാണ് കണക്കാക്കിയത് എന്നാണ് യുവതി പറയുന്നത്.

‘അനുഷ ഇൻ‌ ജപ്പാൻ’ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ന് താൻ ജപ്പാനിൽ നിന്നും അമ്പരപ്പിക്കുന്ന ഒരു കാര്യം മനസിലാക്കി എന്നാണ് അനുഷ തന്റെ വീഡിയോയിൽ പറയുന്നത്. യുവതി പറയുന്നത് പ്രകാരം ജപ്പാനിലെ ജനങ്ങൾ ഒന്നുകിൽ വളരെ വളരെ നേർത്ത മണമുള്ള പെർഫ്യൂമുകൾ ഉപയോ​ഗിക്കും. അല്ലെങ്കിൽ പെർഫ്യൂമേ ഉപയോ​ഗിക്കാറില്ല.

 

 

പൊതു ഇടങ്ങളിൽ രൂക്ഷഗന്ധമുള്ള പെർഫ്യൂം ഉപയോ​ഗിച്ച് ചെല്ലുന്നത്, മറ്റുള്ളവരെ കുറിച്ച് പരി​ഗണനയില്ലാത്തതിന്റെ ലക്ഷണമായിട്ടാണ് അവർ കണക്കാക്കുന്നത്. മാത്രമല്ല, അതുമായി ബന്ധപ്പെട്ട ഒരു പദം കൂടി അവിടെ നിലവിലുണ്ട്. സുമേഹര എന്നതാണ് ആ പദം. അതിന്റെ അർത്ഥം ദുർ​ഗന്ധം കൊണ്ടുണ്ടാകുന്ന ശല്ല്യം എന്നാണത്രെ.

ഇത് ജപ്പാനിൽ വളരെ സാധാരണയായ ഒരു കാര്യമാണ് എന്നും ജപ്പാനിലെ ജനങ്ങൾ എല്ലാവരേയും പരി​ഗണിക്കുന്നതിനാലാണ് ഇതെന്നും കമന്റ് നൽകിയവരുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്