35 വയസ്സ് കഴിഞ്ഞാൽ ചൈനയിൽ പണി പോകും?

Published : Jul 04, 2023, 01:46 PM IST
35 വയസ്സ് കഴിഞ്ഞാൽ ചൈനയിൽ പണി പോകും?

Synopsis

പുതിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവസരമില്ല. ചുരുക്കി പറഞ്ഞാൽ തൊഴിൽപരമായി നമ്മുടെ നാട്ടിൽ 60 വയസ്സായതിന് തുല്യമാണ് ചൈനയിൽ 35 വയസ്സായാൽ.

സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ ഒരു തൊഴിൽ നേടി അത്യാവശ്യം സമ്പാദിച്ചു തുടങ്ങുന്ന പ്രായമാണ് 30 മുതൽ 35 വരെ. എന്നാൽ, നിങ്ങൾ ചൈനയിലാണ് ജോലി ചെയ്യുന്നതെങ്കിൽ നിങ്ങളുടെ പ്രായം 35 -നോട് അടുക്കാറായെങ്കിൽ  ഇത് നിങ്ങളുടെ ജീവിതത്തിലെ അത്ര നല്ല സമയം ആയിരിക്കില്ല. കാരണം നിങ്ങളെ തൊഴിൽരഹിതരാക്കുന്ന ഭയാനകമായ പ്രായമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 35 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരെ ഇപ്പോൾ ചൈനയിലെ പല സ്ഥാപനങ്ങൾക്കും ആവശ്യമില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതുകൊണ്ടുതന്നെ ചൈനയിൽ ഇപ്പോൾ ശാപം പിടിച്ച പ്രായമായാണ് 35 -നെ ആളുകൾ കാണുന്നത്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 35 വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരെ പല ചൈനീസ് സ്ഥാപനങ്ങളും ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം പുതിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവസരമില്ല. ചുരുക്കി പറഞ്ഞാൽ തൊഴിൽപരമായി നമ്മുടെ നാട്ടിൽ 60 വയസ്സായതിന് തുല്യമാണ് ചൈനയിൽ 35 വയസ്സായാൽ.

800 ഓളം ടാറ്റൂകള്‍; മക്കളുടെ സ്കൂളിലും ജോലി സ്ഥലത്തും വിലക്ക്. എങ്കിലും ഇനിയും ചെയ്യുമെന്ന് 46 കാരി !

ഇതിൻറെ ഫലമായി ചൈനയിലെ ചെറുപ്പക്കാർ ഇപ്പോൾ കുടുംബം, കുട്ടികൾ‌, വീട് എന്നിങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും വേണ്ടെന്നു വയ്ക്കുകയാണ് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നത്. ചെറിയ പ്രായത്തിൽ തന്നെ ജോലി നഷ്ടപ്പെടുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഇതിന് കാരണം.

നിരവധി ചൈനീസ് കമ്പനികൾ നിർബന്ധിത വിരമിക്കൽ പ്രായമായി 35 കണക്കാക്കി തുടങ്ങിയതോടെ ചൈനീസ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപകമായ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. എന്നാൽ, ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ കൂടുതൽ സ്ഥാപനങ്ങൾ ഈ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ചൈനീസ് മാധ്യമങ്ങൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്