ഇവിടെ തകർത്ത് പെയ്യുന്ന മഴ, അവിടെ മഴ പെയ്യാൻ തവളകൾക്ക് കല്ല്യാണം!

Published : Jul 06, 2023, 10:20 AM IST
ഇവിടെ തകർത്ത് പെയ്യുന്ന മഴ, അവിടെ മഴ പെയ്യാൻ തവളകൾക്ക് കല്ല്യാണം!

Synopsis

പ്രദേശത്ത് കുറച്ച് മഴ ലഭിച്ചിട്ടുണ്ടെങ്കിലും കുതിച്ചുയരുന്ന ചൂട് കാർഷിക വിളകൾ നശിപ്പിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ.

അതിശയകരവും ആകർഷകവുമായ പാരമ്പര്യങ്ങളും സംസ്കാരങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ, ചിലത് ചിലപ്പോൾ വിചിത്രമായും തോന്നാം. പക്ഷേ, അത് നടപ്പിലാക്കുന്ന സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. 

അത്തരത്തിൽ കേൾവിക്കാർക്ക് വിചിത്രമായി തോന്നാൻ ഇടയുള്ള ഒരു ചടങ്ങ് കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്നു. തവളകളുടെ കല്ല്യാണച്ചടങ്ങാണ് തെലങ്കാന ജില്ലയിലെ ഗ്രാമവാസികൾ നടത്തിയത്. ആൺതവളയും പെൺതവളയും തമ്മിലുള്ള വിവാഹം നടത്തിയാൽ മഴ പെയ്യുമെന്നാണ്  ഇവരുടെ വിശ്വാസം. തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിലെ വെമുലവാഡ മുനിസിപ്പൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന തിപ്പാപൂർ ഗ്രാമത്തിലെ ജനങ്ങൾ ആണ് മഴദൈവത്തെ പ്രീതിപ്പെടുത്താൻ അടുത്തിടെ ഒരു ജോഡി തവളയുടെ കല്യാണം സംഘടിപ്പിച്ചത്. 

ഭാര്യയുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ തയ്യാറല്ലെന്ന് ഭർത്താവ്; കാരണം കേട്ട് അമ്പരന്ന് പൊലീസ്

പ്രദേശത്ത് കുറച്ച് മഴ ലഭിച്ചിട്ടുണ്ടെങ്കിലും കുതിച്ചുയരുന്ന ചൂട് കാർഷിക വിളകൾ നശിപ്പിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ. ഈ പ്രദേശത്ത് മഴയ്ക്ക് കാലതാമസം നേരിട്ടാൽ, കർഷകർ 'കപ്പത്തല്ലി' എന്ന പരമ്പരാഗത ആചാരം നടത്തി മഴദൈവമായ വരുണനെ പ്രാർത്ഥിക്കുന്നത് പതിവാണ്. അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുകയും മഴ പെയ്യുകയും ചെയ്താൽ, കർഷകർ സന്തോഷത്തോടെ അത് ആഘോഷിക്കുകയും ചെയ്യാറുണ്ട്. തങ്ങൾ നടത്തിയ പ്രാർത്ഥനയുടെ ഫലമായിട്ടാണ് മഴ പെയ്തത് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാ​ഗം ജനങ്ങളും ഇവിടെ ഉണ്ട്. 

ആചാരത്തിന്റെ ഭാഗമായി, തവളകളെ ചാണകത്തിൽ പൊതിഞ്ഞ് ഗ്രാമത്തിന് പുറത്തുള്ള ഒരു കുളത്തിലേക്ക് വിടുന്നു. ഈ പ്രവൃത്തി വരുണനെ പ്രസാദിപ്പിക്കുമെന്നാണ് കർഷകരുടെ വിശ്വാസം. കർണാടകയിലെ ധാർവാഡ് ജില്ലയിലെ കൽഘട്ഗി താലൂക്കിലെ സുരഷെട്ടിക്കൊപ്പ ഗ്രാമത്തിൽ കഴിഞ്ഞ മാസം സമാനമായി തവളകളെ കല്യാണം കഴിപ്പിക്കുന്ന ഒരു ചടങ്ങ് നടന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്