സിംഗിളാണോ? വരൂ മിംഗിളാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തു ചേരൽ നാളെ, ബെംഗളൂരുവില്‍

Published : Feb 28, 2025, 06:36 PM IST
സിംഗിളാണോ? വരൂ മിംഗിളാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തു ചേരൽ നാളെ, ബെംഗളൂരുവില്‍

Synopsis

ജനപ്രിയ എഴുത്തുകാരന്‍  രവീന്ദർ സിംഗ് സ്ഥാപിച്ച ലെറ്റ്സ് സോഷ്യലൈസ് എന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ സിംഗിൾസിന് വേണ്ടി ഈ ഒത്തുചേരൽ  സംഘടിപ്പിച്ചിരിക്കുന്നത്.   


ന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരലിന് നാളെ (2025 മാർച്ച് 1) ബെംഗളൂുരു ആതിഥേയത്വം വഹിക്കും. ലെറ്റ്സ് സോഷ്യലൈസിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരല്‍ നടക്കുക. നാളെ വൈകീട്ട് നാല് മണി മുതല്‍ 8 മണിവരെ ബെംഗളൂരു ജെപി നഗറിലെ ഉരു ബ്രൂപാര്‍ക്കില്‍ വച്ച് നടക്കുന്ന ഒത്തുചേരലില്‍ വിനോദവും സംവാദങ്ങളും ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഒത്തുചേരല്‍ പങ്കെടുക്കാന്‍ ഒരൊറ്റെ കാര്യം മാത്രമേയുള്ളൂ. സിംഗിളായിരിക്കണം. അതെ, അവിവാഹിതർക്ക് വേണ്ടിയാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

25 നും 45 നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്ക് ഈ ഒത്തുചേരലില്‍ പങ്കെടുക്കാം.  പുരുഷന്മാർക്കും സ്ത്രീകൾക്കും 25-35, 36-45 എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി പ്രത്യേക സ്ലോട്ടുകൾ ലഭ്യമാണ്. രജിസ്ട്രേഷനുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഓരോ സ്ലോട്ടുലെയും  ടിക്കറ്റ് വില ഉയരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഒരു ടിക്കറ്റിന് 1,799 മുതൽ 2,299 രൂപ വരെയാണ് ഈടാക്കുന്നത്. അവിവാഹിതരായ യുവതീ യുവാക്കൾക്ക് പരസ്പരം കണ്ടുമുട്ടാനും ഇടപെടാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഈ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്. 

Watch Video: ചോരവീണ മഞ്ഞിൽ അഞ്ച് വയസുകാരനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന അമ്മ, സമീപത്ത് കലിപൂണ്ട റോഡ്‍വീലർ; വീഡിയോ വൈറൽ

Watch Video: 'ട്രംപ് ഗാസ'യില്‍ ആടിത്തിമിർത്ത് ട്രംപും മസ്കും നെതന്യാഹുവും; വീഡിയോയില്‍ പ്രതികരണവുമായി ഹമാസ്

ഒത്തുചേരലില്‍ ആവേശകരമായ ചില കളികളും അവയ്ക്ക് സമ്മാനങ്ങളും ഉണ്ടായിരിക്കും. ഒപ്പം ട്രെൻഡി പോപ്പ്-അപ്പ് സ്റ്റോറുകളും വൈകീട്ട് ഒരു തത്സമയ സംഗീതമേളയും ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസിനൊപ്പം രണ്ട് ഗ്ലാസ് പ്രീമിയം വൈന്‍ സൌജന്യമായി ലഭിക്കും. ഒപ്പം സ്വന്തം ചെലവില്‍ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള സ്റ്റാളുകളും ഒരുക്കിയിരിക്കും. നാല് മണിക്കൂർ തുടർച്ചയായി ഇടപെടുന്നതിലൂടെ ബെംഗളൂരുവിലെ അവിവാഹിത സമൂഹത്തിന് സവിശേഷമായ ഒരു അനുഭവമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗാണ് ലെറ്റ്സ് സോഷ്യലൈസ് എന്ന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. 

Read More: കൊടുംകാട്ടില്‍ 18 -കാരന്‍ ഒറ്റപ്പെട്ടത് 10 ദിവസം; ജീവൻ നിലനിർത്തിയത് ടൂത്ത് പേസ്റ്റ് കഴിച്ചെന്ന്
 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്