കാലവര്‍ഷം 12 ദിവസം മുമ്പേ രാജ്യം മുഴുവന്‍ വ്യാപിച്ചു

By Gopika SureshFirst Published Jun 29, 2020, 12:50 PM IST
Highlights

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ തീയതിക്ക് 12 ദിവസം മുന്നോടിയായി രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗങ്ങളിലേക്കും മുന്നേറിയതോടെ 2020 ജൂണ്‍ 26 ന് തന്നെ കാലവര്‍ഷം രാജ്യത്താകമാനം വ്യാപിച്ചു.  

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ തീയതിക്ക് 12 ദിവസം മുന്നോടിയായി രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗങ്ങളിലേക്കും മുന്നേറിയതോടെ 2020 ജൂണ്‍ 26 ന് തന്നെ കാലവര്‍ഷം രാജ്യത്താകമാനം വ്യാപിച്ചു.  

സാധാരണ ജൂണ്‍ ഒന്നിന് തുടങ്ങുന്ന കാലവര്‍ഷം 38 ദിവസത്തിനു ശേഷം ജൂലൈ എട്ടോട് കൂടി രാജസ്ഥാനില്‍ എത്തുന്നതോടെയാണ് രാജ്യം മുഴുവന്‍ കാലവര്‍ഷം വ്യാപിക്കപ്പെട്ടു എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രഖ്യാപനം ഉണ്ടാകുക. എന്നാല്‍ ഇക്കൊല്ലം ജൂണ്‍ ഒന്നിനാരംഭിച്ച കാലവര്‍ഷം 26 ദിവസം എടുത്ത് ജൂണ്‍ 26ന് തന്നെ രാജ്യം മുഴുവന്‍ വ്യാപിക്കപ്പെടുകയായിരുന്നു. പടിഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ  ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുള്ള ന്യൂനമര്‍ദ്ദവും മധ്യ ഇന്ത്യയില്‍ മറ്റൊരു ചുഴലിക്കാറ്റുമാണ് കാലവര്‍ഷം ് നേരത്തെ ഇന്ത്യ മുഴുവന്‍ എത്തിക്കാന്‍ കാരണമായത്. 

ഇക്കൊല്ലത്തെ കാലവര്‍ഷത്തിന്റെ ആരംഭവും തുടര്‍ന്ന് രാജ്യം മൊത്തമായുള്ള മുന്നേറ്റവും കണക്കിലെടുക്കുമ്പോള്‍, തെക്കന്‍ ഇന്ത്യയിലും , കിഴക്കന്‍ ഇന്ത്യയിലും  സാധാരണ രീതിയിലുള്ള  പുരോഗതിയാണ്  ഉണ്ടായിട്ടുള്ളത്. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍  ഒരാഴ്ച താമസിച്ചാണ് കാലവര്‍ഷമെത്തിയത്. പക്ഷെ  മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും കാലവര്‍ഷം 7 മുതല്‍ 12 ദിവസം നേരത്തെ തന്നെ എത്തിച്ചേരുകയായിരുന്നു.

2020- ന് മുമ്പ് ഇത്തരത്തില്‍ കാലവര്‍ഷം നേരത്തെ രാജ്യം മുഴുവന്‍ എത്തിച്ചേരുന്നത് 2013 -ലായിരുന്നു. 2013 ല്‍ ജൂണ്‍ 16 ഓട് കൂടി തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യം മുഴുവന്‍ എത്തിച്ചേര്‍ന്നിരുന്നു. 

മധ്യപ്രദേശ്, ബീഹാര്‍, ആസാം, മേഘാലയ, കിഴക്കന്‍  ഉത്തര്‍ പ്രദേശ്, വിധര്‍ഭ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്,  മണിപ്പൂര്‍, മിസോറാം, ത്രിപുര, ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ, കൊങ്കണ്‍, ഗോവ, റായലസീമ, കര്‍ണാടകന്‍ തീരങ്ങള്‍, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, കേരളം,  മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ജൂണ്‍ 29 ന് കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

click me!