ഒമ്പതാം വയസ്സിലെ ബലാല്‍സംഗത്തിന്റെ ഓര്‍മ്മയില്‍  ചാനല്‍ പരിപാടിയില്‍ വിങ്ങിപ്പൊട്ടി അവതാരക

By Web TeamFirst Published May 22, 2021, 5:05 PM IST
Highlights

''ഒമ്പതാം വയസ്സിലാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. 19 വയസ്സുള്ള ഉറ്റ ബന്ധുവായിരുന്നു. വില്ലന്‍. ബലാല്‍സംഗത്തിനു ശേഷം അയാള്‍ അടുത്തുള്ള  കടയില്‍ കൊണ്ടുപോയി ഐസ് ക്രീം വാങ്ങിത്തന്നു. കാലുകള്‍ക്കിടയിലൂടെ ചോര ഒഴുകുന്നുന്നുണ്ടായിരുന്നു അന്നേരം.''

സെക്‌സോ റേപ്പോ എന്താണ് എന്നറിയാത്ത പ്രായത്തിലാണ് 19-കാരനായ ബന്ധു തന്നെ നിരന്തരം ബലാല്‍സംഗം ചെയ്‌തെന്ന് ഓപ്ര പറഞ്ഞു. നിറയെ ആണുങ്ങളുള്ള ഒരു ലോകത്ത് പെണ്‍കുട്ടികള്‍ ഒരിക്കലും സുരക്ഷിതരല്ല എന്ന ബോധമാണ് അതുണ്ടാക്കിയത് എന്നുമവര്‍ പറഞ്ഞു. 

 

 

ഒമ്പതാം വയസ്സില്‍ ഉറ്റ ബന്ധുവിനാല്‍, നിരന്തര ബലാല്‍സംഗത്തിന് വിധേയമാക്കപ്പെട്ട അനുഭവം ഓര്‍ത്ത്, ടിവി പരിപാടിയില്‍ വിങ്ങിപ്പൊട്ടി അവതാരക. ലോകത്തെ ഏറ്റവും പ്രശസ്തരായ ടിവി അവതാരകമാരില്‍ ഒരാളായ ഓപ്ര വിന്‍ഫ്രെയാണ് 14 വയസ്സുവരെ അനുഭവിച്ച കൊടിയ ലൈംഗിക പീഡനങ്ങള്‍ ഓര്‍ത്തെടുത്ത് ചാനല്‍ പരിപാടിക്കിടെ വിതുമ്പിയത്. 

മാനസികാരോഗ്യത്തെക്കുറിച്ച് ഓപ്ര തയ്യാറാക്കിയ പുതിയ ടിവി പരമ്പരയായ 'ദ് മീ യൂ കാന്റ് സീ'യിലാണ്, ലൈംഗിക പീഡനങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാഘാതങ്ങളെക്കുറിച്ച്  ഓപ്ര വിന്‍ഫ്രെ തുറന്നു പറഞ്ഞത്. ഇംഗ്ലണ്ടിലെ ഹാരി രാജകുമാരനൊപ്പമാണ് 67 -കാരിയായ ഓപ്ര ഈ പരമ്പരയിലെത്തിയത്. 

ആപ്പിള്‍ ടിവി പ്ലസിലൂടെ പുറത്തുവന്ന ആദ്യ എപ്പിസോഡില്‍, സ്വന്തം ജീവിതാനുഭവങ്ങളാണ് ഓപ്ര ചര്‍ച്ചയ്‌ക്കെടുത്തത്. സെക്‌സോ റേപ്പോ എന്താണ് എന്നറിയാത്ത പ്രായത്തിലാണ് 19-കാരനായ ബന്ധു തന്നെ നിരന്തരം ബലാല്‍സംഗം ചെയ്‌തെന്ന് ഓപ്ര പറഞ്ഞു. നിറയെ ആണുങ്ങളുള്ള ഒരു ലോകത്ത് പെണ്‍കുട്ടികള്‍ ഒരിക്കലും സുരക്ഷിതരല്ല എന്ന ബോധമാണ് അതുണ്ടാക്കിയത് എന്നുമവര്‍ പറഞ്ഞു.

 

...........................................

 Read more: ട്രംപിനെ വീഴ്ത്താന്‍ ഒരു ടിവി അവതാരക!

 

അമ്മാവന്‍ അടക്കമുള്ള ഉറ്റ ബന്ധുക്കളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി നേരത്തെയും ഓപ്ര പറഞ്ഞിരുന്നു. 'പതിനാലാം വയസ്സില്‍ ഗര്‍ഭിണിയായി. ജനിച്ച് രണ്ടാഴ്ചയ്ക്കകം കുഞ്ഞ് മരിച്ചു.'അവര്‍ അന്ന് പറഞ്ഞു.   

''ഒമ്പതാം വയസ്സിലാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. 19 വയസ്സുള്ള ഉറ്റ ബന്ധുവായിരുന്നു. വില്ലന്‍. ബലാല്‍സംഗത്തിനു ശേഷം അയാള്‍ അടുത്തുള്ള  കടയില്‍ കൊണ്ടുപോയി ഐസ് ക്രീം വാങ്ങിത്തന്നു. കാലുകള്‍ക്കിടയിലൂടെ ചോര ഒഴുകുന്നുന്നുണ്ടായിരുന്നു അന്നേരം.''

അമ്മയും മുത്തശ്ശിയും ഏറെ ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു. അക്കാലത്ത് മറ്റ് കറുത്ത വര്‍ഗക്കാരായ രക്ഷിത്ാക്കളെപ്പോെല പരുക്കനായിരുന്നു മുത്തശ്ശി. കുട്ടികളെ കെട്ടിപ്പിടിക്കുന്നതും സ്‌നേഹിക്കുന്നതുമൊന്നും ശരിയല്ലെന്ന് കരുതിയിരുന്ന ഒരുവള്‍. എന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചു. ചാട്ടയ്ക്കടിച്ചു. എന്നാല്‍, എനിക്കവര്‍ േയശു ക്രിസ്തുവിനെ തന്നു. എന്നേക്കാള്‍ വലുപ്പമുള്ള ഒരു വിശ്വാസം തന്നു. അതിനെനിക്ക് കടപ്പാടുണ്ട്.''-ഓപ്ര പറഞ്ഞു. 

''എന്റെ അമ്മയാവട്ടെ എന്നെ അവഗണിച്ചു. കാണണമെന്നു പോലും കരുതിയില്ല. മുത്തശ്ശി മരിച്ചപ്പോള്‍ എന്നെ രണ്ടിടങ്ങളില്‍ ജീവിക്കുന്ന അമ്മയും അച്്ഛനും പന്തുതട്ടുകയായിരുന്നു. മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെ നോക്കുക എന്നതല്ലാതെ എന്നെ അമ്മ പരിഗണിച്ചേയില്ല. ചെറിയ കാശിന് വീട്ടുവേല ചെയ്യുകയായിരുന്നു അമ്മ അന്ന്. അതിന്റെ എല്ലാ ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് അമ്മ അന്ന് എന്റെ മേല്‍ തീര്‍ത്തത് എന്ന് പിന്നെ എനിക്ക് മനസ്സിലായി.''-ഓപ്ര പറഞ്ഞു. 

click me!