ലോകപ്രശസ്ത മീമായി മാറിയ ഈ വൈറല്‍ കുട്ടി കോടീശ്വരിയാവാന്‍ പോവുന്നു

By Web TeamFirst Published Sep 23, 2021, 1:43 PM IST
Highlights

ഒറ്റ വീഡിയോ കൊണ്ട് ഇന്റര്‍നെറ്റിലെ താരമായി മാറിയ അമേരിക്കന്‍ പെണ്‍കുട്ടി. അവളുടെ അസാധാരണമായ മുഖഭാവവും നോട്ടവും ലോകത്തേറ്റവും പ്രശസ്തമായ മീമാക്കി അവളെ മാറ്റി. സൈഡ് ഐയിംഗ് ക്ലോയി' എന്ന മീം ഇന്റര്‍നെറ്റില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട ഒന്നാണ്. 
 

അമ്മ ഇരുവരുടെയും ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കുഞ്ഞു ക്ലോയിയുടെ അസാധാരണമായ നോട്ടം വൈറലായി. ആ വീഡിയോ ഇതിനകം രണ്ട് കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അതിലും വേഗത്തിലാണ് മീമെന്ന നിലയില്‍ ക്ലോയിയുടെ മുഖം വൈറലായത്. ഇതിലെന്തിരിക്കുന്നു എന്ന തണുപ്പന്‍ പ്രതികരണമായിരുന്നു ആ മുഖത്തെങ്കിലും അസുഖകരമോ സംശയാസ്പദമോ ആയ പ്രതികരണമെന്ന നിലയ്ക്കാണ് ആ മീം പ്രചരിച്ചത്. 

 

 

ഈ കുട്ടിയെ അറിയില്ലേ? ക്ലോയി ക്ലെം. ഒറ്റ വീഡിയോ കൊണ്ട് ഇന്റര്‍നെറ്റിലെ താരമായി മാറിയ അമേരിക്കന്‍ പെണ്‍കുട്ടി. അവളുടെ അസാധാരണമായ മുഖഭാവവും നോട്ടവും ലോകത്തേറ്റവും പ്രശസ്തമായ മീമാക്കി അവളെ മാറ്റി. സൈഡ് ഐയിംഗ് ക്ലോയി' എന്ന മീം ഇന്റര്‍നെറ്റില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട ഒന്നാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

യു എസിലെ യൂറ്റയില്‍ താമസിക്കുന്ന ക്ലോയി ക്ലെമ്മിന് ഇപ്പോള്‍ 10 വയസ്സ്. 2013-ലാണ് അവള്‍ ഇന്റര്‍നെറ്റ് താരമായി മാറിയത്. അന്നവള്‍ക്ക് രണ്ടര വയസ്സായിരുന്നു. ഒരു കുടുംബ യാത്രയ്ക്കിടെ, ക്ലോയിയെയും സഹോദരിമാരെയും അമ്മ ഡിസ്‌നിലാന്‍ഡില്‍ കൊണ്ടുപോയി. ഡിസ്‌നി ലാന്റ് കണ്ടതും ഒരു സഹോദരി ഒറ്റക്കരച്ചില്‍. തൊട്ടടുത്തിരുന്ന ക്ലോയിയാവട്ടെ, ഇതൊക്കെ എന്ത് എന്ന മട്ടിലൊരു നോട്ടം. അമ്മ ഇരുവരുടെയും ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കുഞ്ഞു ക്ലോയിയുടെ അസാധാരണമായ നോട്ടം വൈറലായി. ആ വീഡിയോ ഇതിനകം രണ്ട് കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അതിലും വേഗത്തിലാണ് മീമെന്ന നിലയില്‍ ക്ലോയിയുടെ മുഖം വൈറലായത്. ഇതിലെന്തിരിക്കുന്നു എന്ന തണുപ്പന്‍ പ്രതികരണമായിരുന്നു ആ മുഖത്തെങ്കിലും അസുഖകരമോ സംശയാസ്പദമോ ആയ പ്രതികരണമെന്ന നിലയ്ക്കാണ് ആ മീം പ്രചരിച്ചത്. 

 

via GIPHY

 

ഇതൊക്കെ പഴയ കഥകളാണ്. ഇപ്പോള്‍, പുതിയൊരു കാര്യത്തിലൂടെയാണ് ക്ലോയി വീണ്ടും വാര്‍ത്തയായത്. പ്രശസ്തമായ ആ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഡോളറുകളാണ് അതില്‍നിന്നും കുടുംബം പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇമേജുകളുടെ ഉടമസ്ഥത ഉറപ്പുവരുത്താനുള്ള എന്‍എഫ്ടി (നോണ്‍-ഫംജിബിള്‍ ടോക്കണ്‍) ആയാണ് ഈ വീഡിയോ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. എന്‍എഫ്ടിയായി വില്‍ക്കുമ്പോള്‍, ഉടമസ്ഥന് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. സാധാരണ ഘട്ടത്തില്‍ ആര്‍ട്ടിസ്റ്റിന് തന്നെയാവും ഇതിന്റെ പകര്‍പ്പവകാശം. അതുപയോഗിച്ച് ആര്‍ട്ടിസ്റ്റിന് ഇതിന്റെ പതിപ്പുകള്‍ നിര്‍മിക്കാനുമ വില്‍ക്കാനും കഴിയും. അതിന്റെ യഥാര്‍ത്ഥ പതിപ്പിന്റെ ഡിജിറ്റല്‍ അവകാശം മാത്രമായിരിക്കും എന്‍എഫ്ടി സര്‍ടിഫിക്കറ്റിലൂടെ സ്വന്തമാക്കാനാവുക.   

 

 

ക്രിപ്‌റ്റോ കറന്‍സിയായ ഇഥേറിയം വഴിയാണ് ലേലം ചെയ്യുന്നത്. 15000 ഡോളര്‍ (പതിനൊന്ന് ലക്ഷം രൂപ) വിലമതിക്കുന്ന അഞ്ച് ഇഥേറിയത്തിനാണ് ലേലം ആരംഭിക്കുന്നത്.  ഇതില്‍ നിന്ന് കിട്ടുന്ന പണം തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ 500,000 ത്തിലധികം ഫോളോവേഴ്സുണ്ട് ക്ലോയിയ്ക്ക്. ഇതിനകം അവള്‍ ബ്രസീലിലെ ഒരു ഗൂഗിള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chloe (@chloeclem)

 

click me!