ഇതെന്റെ രണ്ടാം ജന്‍മം!

Published : Apr 11, 2016, 01:17 PM ISTUpdated : Oct 04, 2018, 11:40 PM IST
ഇതെന്റെ രണ്ടാം ജന്‍മം!

Synopsis

ഞാനടക്കമുള്ള ഒരുപാട് പരവൂര്‍ നിവാസികളുടെ ഒരുപാട് തലമുറകളുടെ സ്വപ്നഭൂമിയാണ് പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര മൈതാനം. മധ്യ വേനലവധി തുടങ്ങിയാല്‍ ഈ മൈതാനത്ത് ഉത്സവ മേളമാണ്.പത്തും പതിനഞ്ചും സംഘങ്ങളാണ് ക്രിക്കറ്റ് ബാറ്റും പന്തുമായി മൈതാനം കീഴടക്കാനെത്തുന്നത്. ഓരോ ഇഞ്ചിലും ക്രിക്കറ്റ് കളിയാണ്.വൈകിട്ടത്തെ പൂജയ്ക്കായി അമ്പലം തുറന്നാലും കളി അവസാനിക്കില്ല. ഞങ്ങളുടെ രാവിലെകളും ഉച്ചകളും വൈകുന്നേരങ്ങളുമെല്ലാം ഇവിടെത്തന്നെ. 

 

സഖാക്കളേ സുഹൃത്തുക്കളേ.... ഉത്സവം കൂടലടക്കം നാല് ദിവസത്തെ അർമാദത്തിന് നാട്ടിൽ പോകുന്നതിനാൽ ഈ നാല് ദിവസങ്ങളിലും പരവൂരിൽ ന...

Posted by Lallu Sasidharan Pillai on Wednesday, April 6, 2016

ഉത്സവ കാലം തുടങ്ങിയാല്‍ മീനഭരണിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഏഴ് ദിവസവും പൂഴി വാരിയിട്ടാല്‍ നിലത്ത് വീഴാത്തവണ്ണം ആള് കൂടും. കുളിച്ച് റെഡിയായി വൈകിട്ട് നാല് മണിയോടെ അമ്പലപ്പറമ്പിലേക്ക് ഒരോട്ടമാണ്. അവസാനത്തെ കലാപരിപാടിയും കണ്ട ശേഷമാകും വീട്ടിലേക്ക് കയറുക.. ജീവിതത്തില്‍ ആദ്യമായും അവസാനമായും കാഥികന്‍ സാംബശിവനെ നേരിട്ട് കണ്ടത് ഈ അമ്പലപ്പറമ്പിലാണ്. കുട്ടിക്കാലത്ത് കൈപിടിച്ച് കൊണ്ട് പോയി അമ്പലപ്പറമ്പിലേക്ക് കൊണ്ട് പോയി, എന്നെയും ചേട്ടന്‍മാരയും ദൂരെ നിര്‍ത്തി ആകാശത്ത് പൊട്ടിവിരിയുന്ന അമിട്ടുകള്‍ ചൂണ്ടിക്കാട്ടി അച്ഛന്‍ പറയും...ദാ അതാണ് കമ്പം.

 

ഉത്സവപ്പറമ്പിൽ നിന്നും Sajeev Radhakrishnan ക്ലിക്കിയത്

Posted by Lallu Sasidharan Pillai on Friday, April 8, 2016

അഞ്ചോ ആറോ അമിട്ടുകളില്‍ ഞങ്ങളുടെ കമ്പം തീരുമായിരുന്നു. മലനട ദുരന്തത്തെത്തുടര്‍ന്ന് വെടിക്കെട്ട് നിരോധനം വന്നപ്പോള്‍ പരവൂരിലും കമ്പം നിലച്ചു. സ്വന്തമായി ഉത്സവം കാണാനൊക്കെ ലൈസന്‍സായ സമയത്ത് ഒരു ചെറിയ അമിട്ടെങ്കിലും ആകാശത്തേക്ക് ഉയരുന്നത് കാത്ത് ഇതേ അമ്പലപ്പറമ്പില്‍ പുലര്‍ച്ചെ വരെ കുത്തിയിരുന്നിട്ടുണ്ട്.പിന്നീട് എല്ലാ പ്രതാപങ്ങളോട് കൂടിയും കമ്പം ഞങ്ങളുടെ മൈതാനത്തേക്ക് തിരിച്ചെത്തി. ഉത്സവക്കുട്ടിയില്‍ നിന്ന് മാറി ജോലിയൊക്കെ ആയിട്ടും ഞാനടക്കമുള്ള പരവൂരുകാരുടെ മനസ്സില്‍ പുറ്റിംഗല്‍ അമ്പലവും മൈതാനവും മീനഭരണിയുമൊക്കെ ഇങ്ങനെ കിടക്കും. പരവൂരിന് പുറത്ത് ജോലിയുള്ള ആരെക്കണ്ടാലും ആരോട് സംസാരിച്ചാലും ഭരണിക്ക് വരില്ലേ എന്നാവും ചോദ്യം, പരവൂര്‍ക്കാര്‍ക്ക്. 

വഴിയിലൊക്കെ ഛിന്നഭിന്നമായ മൃതദേഹങ്ങള്‍. ചിതറിക്കിടക്കുന്ന മനുഷ്യായവങ്ങള്‍. അതുവരെ അമിട്ടുകള്‍ക്കൊപ്പം കൈയടികളും ആരവങ്ങളും ഉയര്‍ന്നിരുന്ന മൈതാനത്ത് ആര്‍ത്ത നാദങ്ങള്‍. പ്രാണന് വേണ്ടിയുള്ള നിലവിളികള്‍. ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കാതെ മിന്നല്‍ വേഗത്തിലുള്ള രക്ഷാ പ്രവര്‍ത്തനം.നേരം പുലര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം അറിഞ്ഞത്. അറിയാവുന്ന കുറേപ്പേര്‍ പോയി.ഈ അമ്പല മൈതാനത്ത് ക്രിക്കറ്റ് കളിച്ച് വളര്‍ന്നവര്‍, എന്നോടൊപ്പം കളിച്ചിട്ടുള്ളവര്‍, കൂടെ പഠിച്ചവര്‍. അങ്ങനെ അറിയാവുന്നവരും അറിയാത്തവരുമായ എത്രയോ പേര്‍. 

മീനഭരണിയാണ് ഓണം. മീനഭരണിയാണ് ഉത്സവം. ഉത്സവകാലത്തിന് സമാപനം കുറിക്കുന്ന ആഘോഷം. പരവൂരുകാരുടെ വിശ്വാസവും ആഘോഷവും ആവേശവുമെല്ലാം സംഗമിക്കുന്ന ഭൂമി ശവപ്പറമ്പായത് ഒരൊറ്റ നിമിഷം കൊണ്ടാണ്. ഏപ്രില്‍ പത്തിന്റെ പുലര്‍ച്ചെ മൂന്നരയില്‍ ആ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.

എല്ലാ വര്‍ഷവും വെടിക്കെട്ട് കാണിനിരിക്കുന്ന സ്ഥലത്ത് തന്നെയാണ് ഇത്തവണയും ഇരുന്നത്. അവിടുന്ന് മാറി തൊട്ടപ്പുറത്തുള്ള വീടിന് മുകളിലിരിക്കാമെന്ന് പറഞ്ഞതും നിര്‍ബന്ധിച്ചതും ഞങ്ങളുടെ സുഹൃത്തായ വേണുച്ചേട്ടനാണ്.ഞങ്ങളുടെ ഇരിപ്പ് ആ വീടിന്റെ ടെറസിലേക്ക് മാറ്റി. അവിടിരുന്ന് തമാശകളൊക്കെ പറഞ്ഞ് വെടിക്കെട്ട് കാണാന്‍ തുടങ്ങി. മൂന്നരവരെ ഞങ്ങളുടെ മീനഭരണി അതുവരെയുള്ള എല്ലാ മീനഭരണികളെക്കാളും ആഹ്ലാദഭരിതമായിരുന്നു.അങ്ങനെ ആകാശത്തെ വെടിക്കെട്ടും കണ്ട് ഭൂമിയിലെ തമാശകളും പറഞ്ഞിരിക്കുമ്പോഴായിരുന്നു ആ സ്‌ഫോടനം. 

 

ഉത്സവ മേളം

Posted by Lallu Sasidharan Pillai on Thursday, April 7, 2016

എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. സ്‌ഫോടനം കണ്ട് തറയിലേക്ക് കമിഴ്ന്നു കിടന്നു. മണ്ണും മെറ്റല്‍ കഷ്ണങ്ങളുമൊക്കെ ഞങ്ങളുടെ ദേഹത്തേക്ക് വീണ് കൊണ്ടിരുന്നു. എഴുന്നേറ്റ് അമ്പലപ്പറമ്പിലേക്ക് നോക്കുമ്പോള്‍ ഇരുട്ടാണ്. നടന്നത് വലിയൊരു അപകടമാണെന്ന് മനസിലാക്കാന്‍ പിന്നെയും സമയമെടുത്തു.ഫയര്‍ എഞ്ചിനുകള്‍ വന്ന് അവിടമാകെ വെള്ളമൊഴിച്ച് നനച്ചതോടെ വീടിന്റെ മുകളില്‍ നിന്ന് ഞങ്ങളിറങ്ങി അമ്പലപ്പറമ്പിലേക്ക് പോയി. 

വഴിയിലൊക്കെ ഛിന്നഭിന്നമായ മൃതദേഹങ്ങള്‍. ചിതറിക്കിടക്കുന്ന മനുഷ്യായവങ്ങള്‍. അതുവരെ അമിട്ടുകള്‍ക്കൊപ്പം കൈയടികളും ആരവങ്ങളും ഉയര്‍ന്നിരുന്ന മൈതാനത്ത് ആര്‍ത്ത നാദങ്ങള്‍. പ്രാണന് വേണ്ടിയുള്ള നിലവിളികള്‍. ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കാതെ മിന്നല്‍ വേഗത്തിലുള്ള രക്ഷാ പ്രവര്‍ത്തനം.നേരം പുലര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം അറിഞ്ഞത്. അറിയാവുന്ന കുറേപ്പേര്‍ പോയി.ഈ അമ്പല മൈതാനത്ത് ക്രിക്കറ്റ് കളിച്ച് വളര്‍ന്നവര്‍, എന്നോടൊപ്പം കളിച്ചിട്ടുള്ളവര്‍, കൂടെ പഠിച്ചവര്‍. അങ്ങനെ അറിയാവുന്നവരും അറിയാത്തവരുമായ എത്രയോ പേര്‍. 

നാല് ദിവസത്തെ ലീവെടുത്ത് ഉത്സവം കൂടാന്‍ നാട്ടിലേക്ക് പോയ ഞാന്‍ ആ ഉത്സവത്തനിടെ സംഭവിച്ച ദുരന്തം റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. എന്റെ നാട്ടിലേക്ക് വാ, ഉത്സവം കൂടാം, കാഴ്ച്ച കാണാം എന്നൊക്കെ പലരേയും ആവേശത്തോടെ ക്ഷണിച്ചിട്ടുണ്ട്. വിളിച്ചവരൊക്കെ കഴിഞ്ഞ ദിവസമെന്റെ നാട്ടില്‍ വന്നു.ഞങ്ങളുടെ നാടിനെ തകര്‍ത്ത ദുരന്തം കാണാന്‍. ഓരോ പരവൂരുകാരന്റേയും മനസ്സില്‍ വിങ്ങലാണ്. ഇത്തരമൊരു ദുരന്തം ഞങ്ങളര്‍ഹിച്ചിരുന്നോ എന്ന് അറിയില്ല.നഷ്ടപ്പെടലുകളുടെ വേദന മറക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലിയാണ്. പക്ഷേ മറക്കാനുള്ള കരുത്ത് ഈ നാട്ടുകാര്‍ക്കുണ്ട്.

 

കരി മരുന്നിന്റെ ഗന്ധമാണ് ഞങ്ങളുടെ നാടിന്... കാണാതായ പലരേയും കുറിച്ച് ഒരു വിവരവുമില്ല.... ഉടമസ്ഥരെ കാത്തിരിക്കുന്ന നൂറ് ക...

Posted by Lallu Sasidharan Pillai on Sunday, April 10, 2016

ദുരന്തശേഷം ലല്ലു എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍

 

താങ്ങാനാവുന്നതല്ല ഈ ദുരന്തം.... ഇത്രയും വലിയൊരു ദുരന്തം ഞങ്ങൾ അർഹിച്ചി രൂന്നില്ല.,... ശരിക്കും രണ്ടാം ജന്മം... എല്ലാ വർഷ...

Posted by Lallu Sasidharan Pillai on Sunday, April 10, 2016
PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ബ്രിട്ടീഷ് ഗ്രാമീണന്റെ അടുക്കളകാര്യത്തില്‍ മലയാളിക്ക് എന്തു കാര്യം