Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് ഗ്രാമീണന്റെ അടുക്കളകാര്യത്തില്‍ മലയാളിക്ക് എന്തു കാര്യം

namath writes on brexit
Author
First Published Jun 25, 2016, 8:50 AM IST

namath writes on brexit

 

ബ്രക്‌സിറ്റ് കൊട്ടിക്കലാശം കഴിഞ്ഞു. ഏതു ജനഹിത പരിശോധനയിലുമെന്നതു പോലെ പ്രചരണ യന്ത്രങ്ങളും ഊഹാഭ്യൂഹങ്ങളും കുലംകുത്തിയൊഴുകി. തിരഞ്ഞെടുപ്പിനു ശേഷം ഗൂഗിളിലേറ്റവും പരതപ്പെട്ട വാക്ക് ഇ യു എന്തെന്നതാണ്. അവിടെയാണതിന്റെ, ബ്രക്‌സിറ്റ് ഫലത്തിന്റെ ക്യാച്ച്. 

വരുമാനത്തിന്റെ മൂന്നിലൊന്നോ അതില്‍ കൂടുതലോ നികുതിയായും മറ്റൊരു മൂന്നിലൊന്ന് വാടകയോ മോര്‍ട്ട്ഗേജോ ആയി കൊടുത്ത് പിന്നെയും അതിലൊരു പങ്ക് മാസാമാസം കൗണ്‍സില്‍ ‌ടാക്‌സ് കൊടുത്ത്, നാലുചക്രവാഹനത്തിനു ടാക്‌സും ഇന്‍ഷുറന്‍സും കൊടുത്ത്, ഓടിച്ചു കൊണ്ടു നടക്കുന്ന വണ്ടിക്കും ചത്തു പോയാല്‍ കുഴിച്ചിടാനുള്ള ഫ്യൂണറല്‍ കെയറിനും ചാവുന്നതിനു മുന്‍പ് കിടക്കേണ്ട കെയര്‍ഹോമിനുമെല്ലാം അടവായി മാസാമാസ വരുമാനം വീതം വെച്ച്, ടിവിക്കും നികുതി കൊടുത്ത് ജീവിക്കുന്നതാണ് സാധാരണക്കാരന്‍.

ഇ യു (യൂറോപ്യന്‍ യൂണിയന്‍) അല്ലെങ്കില്‍ ടിവിയില്‍ ഘോരഘോരം പറയുന്നതെന്തൊക്കെ വലിയ കാര്യങ്ങളുമാവട്ടെ, പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളാണ് വിധി നിര്‍ണയിച്ചത്. അവിടെ ഇ യു വെറും ചുരുക്കെഴുത്തു മാത്രമാണ്. ഏതു നാട്ടിലേയും ഏതു തിരഞ്ഞെടുപ്പിലെയുമെന്നതു പോലെ രാഷ്‌ട്രീയ തത്വങ്ങളോ താത്വിക ദാര്‍ശനിക പ്രശ്നങ്ങളോ ഇല്ലാത്ത സാധാരണക്കാരന്‍. അവന്‍ ഇടതോട്ട് മറിഞ്ഞാല്‍ ഇടതു പക്ഷം വരും വലതോട്ട് മറിഞ്ഞാല്‍ വലതു പക്ഷവും. മാനിപ്പുലേറ്റ് ചെയ്താലും തെറ്റിദ്ധരിപ്പിച്ചാലും അവര്‍ അറിയുന്നതാണവരുടെ ജീവിത യാഥാര്‍ത്ഥ്യം. ബാക്കിയുള്ളതെല്ലാം കുമിളകള്‍.

ലണ്ടന്‍, വടക്കന്‍ അയര്‍ലന്‍റ്, സ്കോട്ട്‍ലന്‍റ് എന്നിവിടങ്ങളിലൊഴികെ ജനം ഇ യു വിരുദ്ധരായതെങ്ങനെയെന്നറിയുന്നതിനു ജനം എന്ന വാക്കിന്റെ വ്യാപ്തിയറിയണം. അങ്ങേയറ്റം ധനികരും അങ്ങേയറ്റും ദരിദ്രരുമല്ലാത്തവരുടെ ജീവിതസമവാക്യങ്ങള്‍. വരുമാനത്തിന്റെ മൂന്നിലൊന്നോ അതില്‍ കൂടുതലോ നികുതിയായും മറ്റൊരു മൂന്നിലൊന്ന് വാടകയോ മോര്‍ട്ട്ഗേജോ ആയി കൊടുത്ത് പിന്നെയും അതിലൊരു പങ്ക് മാസാമാസം കൗണ്‍സില്‍ ‌ടാക്‌സ് കൊടുത്ത്, ഇംഗ്ലണ്ട് ജീവിതത്തിലനുപേക്ഷണീയമായ നാലുചക്രവാഹനത്തിനു ടാക്‌സും ഇന്‍ഷുറന്‍സും കൊടുത്ത്, ഓടിച്ചു കൊണ്ടു നടക്കുന്ന വണ്ടിക്കും ചത്തു പോയാല്‍ കുഴിച്ചിടാനുള്ള ഫ്യൂണറല്‍ കെയറിനും ചാവുന്നതിനു മുന്‍പ് കിടക്കേണ്ട കെയര്‍ഹോമിനുമെല്ലാം അടവായി മാസാമാസ വരുമാനം വീതം വെച്ച്, ടിവിക്കും നികുതി കൊടുത്ത്, എന്തിനു തൊയിരം കെടുത്തുന്ന തൊലൈപേശിക്കു വരെ മാസാമാസ ബാധ്യത തലയിലെടുത്തു വെച്ചു ജീവിക്കുന്നതാണ് സാധാരണക്കാരന്‍.

namath writes on brexit

രാഷ്‌ട്രം ഈ വീടിന്‍റെ ഐശ്വര്യം

വൈദ്യനും വാടകയും പകുത്തെടുത്ത പല കള്ളികള്‍. ഋതു ധനഗണിതത്തിന്റെ രഹഹീനമാം ദുര്‍നാടകം. ഇതില്‍ ഇംഗ്ലണ്ടുകാരന്‍ രാഷ്‌ട്രം ഈ വീടിന്റെ ഐശ്വര്യം എന്നു വാതില്‍പടിയിലെഴുതി വെക്കുന്ന ഒന്നുണ്ട്. ചികിത്സ. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്ന പിടിവാശിയില്ലെങ്കില്‍ സര്‍ക്കാരു നോക്കിക്കോളും. മരുന്നുകള്‍ ജലദോഷം മുതല്‍ അര്‍ബുദം വരെ ഒരേ പ്രിസ്ക്രിപ്ഷന്‍ ഫീസ്. ഏകദേശം ഏട്ടു പൗണ്ട് അല്ലെങ്കില്‍ തത്തുല്യം. പ്രമേഹം പോലെ ദീര്‍ഘകാല രോഗങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭിണിയാണെങ്കില്‍ ആ ചിലവുമില്ല. ഗര്‍ഭവും ഗര്‍ഭാനന്തരവും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. (പല രൂപത്തില്‍ നികുതിയടച്ചിട്ടുണ്ടെങ്കിലും അടച്ചതിലിച്ചിരി തിരിച്ചു കിട്ടിയത് പെണ്ണുമ്പിള്ളയുടെ പ്രസവ ശേഷമാണ്. 
ആഴ്ചയിലേതാണ്ട് നൂറ്റമ്പത് പൗണ്ടു വെച്ച് പ്രസവാവധിയുടെ കാലാവധി വരെ. നാട്ടിലേതാണ് ഇരുപത് ലക്ഷത്തിനു ഒരു നഷ്‌ടവുമില്ലാത്ത അല്പം കോംപ്ലിക്കേറ്റഡ‍് ഗര്‍ഭാവസ്ഥ ഒരു അനാവശ്യമരുന്നോ അനാമത്തു ചിലവോ ഇല്ലാതെ നടന്നു എന്നതു വിശ്വസിക്കുന്നവരുടെ ദൃഷ്‌ടാന്തം.

വീടില്ലാത്തവനു കൗണ്‍സില്‍ വീടെടുത്തു കൊടുക്കും. വരുമാനത്തിന്റെ മൂന്നിലൊന്നോ അതിലധികമോ വെട്ടിക്കാനൊരു മാര്‍ഗ്ഗമില്ലാതെ നികുതി കൊടുക്കുന്നവനു ന്യായമായും കിട്ടേണ്ട ചിലത്. അതിനാണ് ഭീക്ഷണികളുയര്‍ന്നത്. അതിലാണ് വേവലാതികള്‍ക്കു തീ കൊളുത്തപ്പെട്ടത്.

ഇനി സോഷ്യല്‍ സെക്യൂരിറ്റി. നിങ്ങള്‍ക്ക് സ്ട്രെസ്സുണ്ടെങ്കില്‍ പോലും, മാനസിക സമ്മര്‍ദ്ധമുണ്ടെങ്കില്‍ പോലും ജോലിക്കു പോവാതിരിക്കാം. ഒരു നിശ്ചിത തുക സര്‍ക്കാര്‍ വിലാസം അക്കൗണ്ടില്‍ വീഴും. ആഴ്ചയില്‍ നൂറ്റമ്പത് പൗണ്ടോ ഏതാണ്ടത്രയുമോ. അതിന്റെ ശതമാന ഏറ്റക്കുറച്ചിലുകള്‍. നാട്ടിലെ പത്തു പതിനയ്യായിരം വരുമായിരിക്കണം. വീടില്ലാത്തവനു കൗണ്‍സില്‍ വീടെടുത്തു കൊടുക്കും. വരുമാനത്തിന്റെ മൂന്നിലൊന്നോ അതിലധികമോ വെട്ടിക്കാനൊരു മാര്‍ഗ്ഗമില്ലാതെ നികുതി കൊടുക്കുന്നവനു ന്യായമായും കിട്ടേണ്ട ചിലത്. അതിനാണ് ഭീക്ഷണികളുയര്‍ന്നത്. അതിലാണ് വേവലാതികള്‍ക്കു തീ കൊളുത്തപ്പെട്ടത്.

ഫോട്ടോ ജേണലിസത്തിന്റെ നൂറ്റമ്പത് വര്‍ഷങ്ങള്‍ എന്നൊരു പുസ്തകമുണ്ട്. അത് ദൃശ്യമാക്കിയ ഇംഗ്ലണ്ട് ചരിത്രവും. മഹാമാരികളും യുദ്ധങ്ങളും കഷ്‌ടപ്പാടുകളും സാമ്രാജ്യത്വ തകര്‍ച്ചയും എല്ലാം കഴിഞ്ഞ് ഭക്ഷണത്തിനു വരെ റേഷനുണ്ടായിരുന്ന വര്‍ഷങ്ങളായിരുന്നു അറുപതുകള്‍ വരെ. അറുപതുകള്‍ക്കു ശേഷം സോവിയറ്റ് കാര്‍ട്ടലിനെ വെല്ലുന്ന ജനാധിപത്യ പരിഷ്കരണങ്ങള്‍, താച്ചര്‍ യൂഗം വരെ. ജനാധിപത്യ പരിഷ്കരണങ്ങളില്‍ ക്ഷേമരാഷ്‌ട്രത്തിലേക്കുള്ള വലിയ ചുവടു വെപ്പുകള്‍. മഴ പെയ്തു തീര്‍ന്നിട്ടും മരം പെയ്യുന്നതു പോലെ ഇപ്പോഴുമതിലേറെ ബാക്കിയുണ്ട്. കുട്ടിയൊന്നിന് ഏതാണ്ട് എണ്‍പത് പൗണ്ട് സര്‍ക്കാര്‍ ധനസഹായം. പത്തു കുട്ടികളുണ്ടെങ്കില്‍, സിംഗിള്‍ പേരന്റാണെങ്കില്‍ എന്നൊക്കെയുള്ള റിയാലിറ്റി ഷോകള്‍ ഇംഗ്ലീഷ് ടിവിയില്‍ സുലഭം. താച്ചര്‍ യുഗത്തിനു ശേഷവും അവശേഷിക്കുന്നവ പോലും നഷ്‌ടപ്പെടുമോ എന്ന ഭയം. സാധാരണക്കാരന്റെ നികുതിപ്പണത്തിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍. അവിടെയാണ് ഇ യു കുടിയേറ്റം വരുന്നത്. 

namath writes on brexit

 

അത്താഴത്തിനു വിളമ്പുന്ന റൊട്ടി അഞ്ചായി വീതിക്കണോ അഞ്ഞൂറായി വീതിക്കണോ അതോ അഞ്ഞൂറിനപ്പുറത്തേക്ക് സംഭവിച്ചേക്കുന്ന ഏതോ ഒരു അനിശ്ചിതത്വത്തിലേക്കു വീതിക്കണോ എന്ന സാമാന്യയുക്തിക്കുള്ള ഉത്തരമാണ് ലണ്ടനെന്ന നഗരത്തിനു പുറത്തുള്ള ഇംഗ്ലീഷ് ജനതയുടെ സാമാന്യബുദ്ധിയുടെ വിധി. ഉള്ള ബ്രഡും സാന്ഡ്‍വിച്ചും കഴിച്ചു കിടക്കുന്നതാണ് പങ്കുവെക്കുന്നതിനേക്കാള്‍ നല്ലത് എന്ന സാമാന്യയുക്തി.

ബ്രിട്ടന്‍റെ 'അന്യസംസ്ഥാന' ഭയങ്ങള്‍

ഇയു കുടിയേറ്റം ഇന്ത്യനേഷ്യന്‍ കുടിയേറ്റം പോലെയല്ല. എല്ലാ ആനുകൂല്യങ്ങളും പങ്കുപറ്റിക്കൊണ്ടുള്ള ഒന്നാണ്. അവിടെയാണ് ഗ്രാമീണ ഇംഗ്ലണ്ട് ഈ ജനഹിതത്തില്‍ പ്രസക്തമായത്
അത്താഴത്തിനു വിളമ്പുന്ന റൊട്ടി അഞ്ചായി വീതിക്കണോ അഞ്ഞൂറായി വീതിക്കണോ അതോ അഞ്ഞൂറിനപ്പുറത്തേക്ക് സംഭവിച്ചേക്കുന്ന ഏതോ ഒരു അനിശ്ചിതത്വത്തിലേക്കു വീതിക്കണോ എന്ന സാമാന്യയുക്തിക്കുള്ള ഉത്തരമാണ് ലണ്ടനെന്ന നഗരത്തിനു പുറത്തുള്ള ഇംഗ്ലീഷ് ജനതയുടെ സാമാന്യബുദ്ധിയുടെ വിധി. ഉള്ള ബ്രഡും സാന്ഡ്‍വിച്ചും കഴിച്ചു കിടക്കുന്നതാണ് പങ്കുവെക്കുന്നതിനേക്കാള്‍ നല്ലത് എന്ന സാമാന്യയുക്തി. സ്വന്തം വയറു നിറച്ചേച്ചു മതി അത്താഴപഷ്ണിക്കാര്‍ക്കു കഞ്ഞി വീഴ്ത്തുന്നതെന്നു മനസ്സിലാക്കാന്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ മതി. 

യുദ്ധത്തിന്റെ ജനിതക ഓര്‍മ്മകള്‍ ഇപ്പോഴും ഇംഗ്ലീഷ് ഗ്രാമങ്ങളിലവശേഷിക്കുന്നു. ഫ്ലോട്ടിങ്ങ് പോപ്പുലേഷനുള്ള ലണ്ടന് വരത്തരുടെ, സന്ദര്‍ശകരുടെ, മുതല്‍മുടക്കുന്ന ദേശി പരദേശി ധനികരുടെ കാശു മതി. അയര്‍ലന്റിന്റെ അതിരും പൈതൃകവും സൂക്ഷിക്കുന്ന വടക്കന്‍ അയര്‍ലന്റിനു ഇയു തന്നെ കൂടുതല്‍ സ്വീകാര്യം. തനതു സവിശേഷതകള്‍ കാത്തു സൂക്ഷിക്കുന്ന സ്കോട്‍ലന്റിനും.

namath writes on brexit

ബ്രിട്ടീഷ് ഗ്രാമത്തിന്‍റെ അടുക്കള ലോജിക്ക്

ഫേസ് ബുക്ക് ട്വിറ്റര്‍ മീഡിയാസക്തനായ ലണ്ടന്‍ ബുദ്ധിജീവിക്കില്ലെങ്കിലും. തീരുമാനം വൈകാരികവുമല്ല, പകരം അടുക്കള ലോജിക്ക്. ഡിമാന്റ് അന്‍ഡ് സപ്ലൈ. അതു മനസ്സിലാക്കുന്നത് സാമാന്യബുദ്ധിയും.

പത്തായത്തില്‍ പൗണ്ടുണ്ടേല്‍ യൂറോ ടാക്‌സിപി‌ടിച്ചും വരും. കാരണം പൗണ്ടും യൂറോയും തമ്മിലുള്ള അജഗജാന്തരം. ലിഡിലെന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഘയുണ്ട്. യുകെയിലവരുടെ ബേസിക് ബ്രാണ്ടിയുടെ വില പതിമൂന്നു പൗണ്ട്. അയര്‍ലന്റില്‍ പതിമൂന്നു യൂറോ. പ്രഭവ കേന്ദ്രം എപ്പോഴുമെന്ന പോലെ ഫ്രാന്‍സ്. സൂപ്പര്‍മാര്‍ക്കറ്റുകാരന് മുതലിക്കുന്നത് വിനിമയ നിരക്കു കൂടുതലുള്ള യൂകെ തന്നെ. അല്ലാതെ മെയിന്‍ ലാന്റില്‍ ചിതറിക്കിടക്കുന്ന യൂറോ രാജ്യങ്ങളല്ല. ഫ്രാന്‍സു മുതല്‍ തുര്‍ക്കി വരെയും ചൈനീസ് മുതലാളിത്തവും പച്ചപിടിക്കുന്ന വിപണികളിലൊന്ന് ശക്തമായ നാണയമുള്ള യുകെ തന്നെയാണ്. കാരണം ലളിതം. അവിടെയാണ് ലാഭം. പ്രത്യേകിച്ചും ഒരു ഫുട്ബോള്‍ മാമാങ്കത്തെ പോലും ബാധിക്കുന്ന വിധം സാമ്പത്തികം താറുമാറായ വേഷപ്രശ്ചന്ന സാമ്പത്തിക മാന്ദ്യമുള്ള യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍. അതു മനസ്സിലാക്കാനുള്ള ബുദ്ധി വ്യാവസായിക വിപ്ലവവും രണ്ടു ലോകമഹായുദ്ധങ്ങളും താച്ചര്‍ യുഗവും സാമ്പത്തിക മാന്ദ്യവും അതിജീവിച്ച ഇംഗ്ലീഷ് ഗ്രാമീണനുണ്ട്. ഫേസ് ബുക്ക് ട്വിറ്റര്‍ മീഡിയാസക്തനായ ലണ്ടന്‍ ബുദ്ധിജീവിക്കില്ലെങ്കിലും. തീരുമാനം വൈകാരികവുമല്ല, പകരം അടുക്കള ലോജിക്ക്. ഡിമാന്റ് അന്‍ഡ് സപ്ലൈ. അതു മനസ്സിലാക്കുന്നത് സാമാന്യബുദ്ധിയും.

namath writes on brexit

മലയാളിക്കെന്തു സംഭവിക്കും? 

മലയാളിയല്ല വിഷയം. സിംഗപ്പൂരു വല്യപ്പന്‍മാരു മുതല്‍ പുതുജനറേഷന്‍ ഐടി വരെ കുടിയേറി മുഖ്യധാരയുമായി ഒരു ബന്ധവുമില്ലാതെ സ്വന്തം വീടകങ്ങളില്‍ നാട്ടിലെ അമ്പട്ടനും തട്ടാനും മാത്രമായി ഒതുങ്ങിക്കൂടുന്നവര്‍ക്കെന്തു ഗുണം? ഗുണമേറെ. ഇയു കുടിയേറ്റമില്ലാതാവുമ്പോള്‍ സംഭവിക്കുന്ന മാനവശേഷിയിലെ കുറവ് നികത്തുന്നതിനുള്ള സാധ്യതകള്‍. ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും കുടിയേറാനുള്ള അവസരം. അതിനപ്പുറം മുതലാളിത്തത്തിനു മലയാളിയെന്നോ പോളണ്ടുകാരനെന്നോ ഇല്ല. ചിലവു കുറയ്‌ക്കുന്നതും ലാഭം കൂട്ടുന്നതും മാത്രം വിഷയം. ഏറ്റവും പുതിയ ട്രന്റ് ദക്ഷിണാഫ്രിക്കയാണ്. കാലം ചെയ്ത കമ്യൂണിസ്റ്റ് തിരുമേനിയും ഇ‌ടതുവലതു പക്ഷങ്ങളും സഹായിച്ചു ഇംഗ്ലണ്ടു പോലല്ല, കുട്ടികളുടെ കോളേജ് സാമ്പത്തിക നെഞ്ചിലെ തീപ്പന്തമല്ല, പഠിക്കാന്‍ താല്പര്യമുള്ള ആര്‍ക്കും കോളേജില്‍ പോവാം. ബിരുദധാരിയാവാം. പൗണ്ടിലു ശമ്പളം വാങ്ങാം.

 വരുമോരോ ദശ വന്നപോല്‍ പോം. തമിഴന്‍ പറയുന്ന പോലെ വന്തിട്ടേയിരുക്കും, പോയിട്ടേയിരുക്കും. വിനിമിയ നിരക്കു കാരണം ഒരേയൊരു ലക്ഷ്യം പതിനെ‌‌ടട്ടാം പടി ലൈനില്‍ യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസാനത്തിനു വേണ്ടിയുള്ള വാണിയനും വാണിയത്തീം കളി പോലുമാകാം ബ്രക്‌സിറ്റ് ഫലം. അനന്തമജ്ഞാതവര്‍ണ്ണനീയം എന്ന കവിത തന്നെ ശിഷ്‌ടം. 

Follow Us:
Download App:
  • android
  • ios