ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്

Published : Aug 08, 2026, 06:31 PM IST
Graduation Ceremony, Representative Image

Synopsis

വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ ആദരിക്കാനുള്ള അവസരം കൂടിയായിരിക്കും ബിരുദപൂർത്തീകരണ ചടങ്ങ്.

തിരുവനന്തപുരം: ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണോമസ്) 2024–2026 ബാച്ചിന്‍റെ ബിരുദപൂർത്തീകരണ ചടങ്ങ് 2026 ഓഗസ്റ്റ് 11-ന് നടക്കും. രാവിലെ 10.30-ന് കോളേജിലെ എജ്യൂക്കേഷൻ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ, കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ.ഫാ.ഹെൻറി പട്ടരുമഠത്തിൽ എസ്.ജെ. എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് പിള്ള, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ.ഫ്രാൻസിന പി.എക്സ് ഉൾപ്പെടെ അധ്യാപകർ, ബിരുദധാരികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന ബിരുദപൂർത്തീകരണ ചടങ്ങ് വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ ആദരിക്കാനുള്ള അവസരം കൂടിയായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കേരളീയർക്ക് ഇം​ഗ്ലീഷ് അറിയാം, പക്ഷേ...'; വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ജ‍ഡ്ജിയുടെ പരാമർശം, വിവാഹമോചനക്കേസിൽ യുവതിയുടെ ആവശ്യം പരി​ഗണിച്ചു
കുരുക്കഴിയ്ക്കാതെ സിബിഎസ്ഇ; പുനർ മൂല്യനിർണയത്തിനായി തയാറാക്കിയ പുതിയ പോർട്ടലിലും സാങ്കേതിക പ്രശ്നം