'ഹൈക്കമാൻഡ് ഇടപെടണം'; തോൽവിയെക്കുറിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്

By Web TeamFirst Published May 5, 2021, 9:28 AM IST
Highlights

പദവികൾക്ക് പിന്നാലെ ഗോപിനാഥ് ഇല്ലെന്നും ദൗർബല്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. പരാജത്തിൻ്റെ ഉത്തരവാദിത്തം താനടക്കം എല്ലാവർക്കുമുണ്ടെന്ന് പറഞ്ഞ ഗോപിനാഥ് തിരിച്ചുവരവ് അനിവാര്യമാണെന്നും പറയുന്നു.

പാലക്കാട്: കോൺഗ്രസ് തിരിച്ചുവരില്ല എന്ന ചിന്ത ജനഹൃദയങ്ങളിൽ കയറിപ്പറ്റി എന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഈ ഘട്ടത്തിൽ പ്രതീക്ഷ നൽകാൻ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്നാണ് ഗോപിനാഥ് ആവശ്യപ്പെടുന്നത്. കോൺഗ്രസിൻ്റെ വളർച്ചയ്ക്ക് എ വി ഗോപിനാഥ് പാർട്ടി വിടുന്നത് അനിവാര്യമെങ്കിൽ അത് സംഭവിക്കില്ല എന്ന് ഇപ്പോൾ പറയാനാവില്ല, തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പദവികൾക്ക് പിന്നാലെ ഗോപിനാഥ് ഇല്ലെന്നും ദൗർബല്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. പരാജത്തിൻ്റെ ഉത്തരവാദിത്തം താനടക്കം എല്ലാവർക്കുമുണ്ടെന്ന് പറഞ്ഞ ഗോപിനാഥ് തിരിച്ചുവരവ് അനിവാര്യമാണെന്നും പറയുന്നു. പരാജയ കാരണം കണ്ടെത്തണമെന്നും ഹൈക്കമാൻഡിന്റെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം. 

click me!