ശബരിമല വീണ്ടും ഉന്നയിക്കാൻ മോദിക്ക് എങ്ങനെ ധൈര്യം വന്നു ? ആഞ്ഞടിച്ച് ആൻ്റണി

Published : Apr 04, 2021, 12:24 PM ISTUpdated : Apr 04, 2021, 04:54 PM IST
ശബരിമല വീണ്ടും ഉന്നയിക്കാൻ മോദിക്ക് എങ്ങനെ ധൈര്യം വന്നു ? ആഞ്ഞടിച്ച് ആൻ്റണി

Synopsis

ഇടത് പ്രവർത്തകർ പോലും യുഡിഎഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് എ കെ ആന്റണി പറയുന്നത്. പ്രചാരണം അവസാനിക്കാറാകുമ്പോൾ യുഡ‍ിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നുമെന്ന് ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി.

തിരുവനന്തപുരം: ശബരിമല വിഷയം വീണ്ടും ഉന്നയിക്കാൻ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമനിർമ്മാണം വാഗ്ദാനം ചെയ്തതാണെന്നും അത് നടപ്പാക്കാതെയാണ് ഇവിടെ വന്ന് ശരണം വിളിച്ചതെന്നുമാണ് ആൻ്റണിയുടെ ഓർമ്മപ്പെടുത്തൽ. സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് ഉറപ്പായും അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രിക്ക് കേരളത്തിലെ വോട്ടർമാർ ചുട്ടമറുപടി കൊടുക്കുമെന്നും ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇടത് പ്രവർത്തകർ പോലും യുഡിഎഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് എ കെ ആന്റണി പറയുന്നത്. പ്രചാരണം അവസാനിക്കാറാകുമ്പോൾ യുഡ‍ിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നുമെന്ന് ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. അണികൾ ജീവൻ മരണ പോരാട്ടത്തിന്റെ ആവേശത്തിലാണ് പ്രവർത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഒരു ഭാഗത്തും നിലയുറപ്പാക്കാതിരുന്ന നിഷ്പക്ഷ വോട്ടർമാരെല്ലാം തുടർഭരണം ഒഴിവാക്കാനായി വോട്ട് ചെയ്യും. അതിന്റെ കൂടെ ഒരു പക്ഷം ഇടത് പക്ഷ വോട്ടർമാരും വോട്ട് ചെയ്യുമെന്നാണ് ആൻ്റണിയുടെ വിശ്വാസം. 

തുടർ ഭരണം ഉണ്ടായി ആ ഭരണത്തിൽ കൂടി ഇടത് പക്ഷ പാർട്ടികൾ കേരളത്തിൽ നാശോന്മുഖമാതാരിക്കാൻ വേണ്ടി, അവരും യുഡിഎഫിന് വോട്ട് ചെയ്യും ആൻ്റണി പറയുന്നു. അവസാന റൗണ്ടിലെ ചിത്രം വളരെ വ്യക്തമാണ്. ഇടത് പക്ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരും. 

സർവ്വേകൾ പോലും ഗണ്യമായ വിഭാഗം ആളുകൾ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത് , ആ നിഷ്പക്ഷ വോട്ടർമാർ ഇത് വരെയുള്ള എല്ലാ പ്രചരണം കേട്ട് തീരുമാനമെടുക്കാൻ കാത്തിരുന്നുവരാണ്. തുടർഭരണം കേരളത്തിന് വേണ്ടെന്നും അത് സംസ്ഥാനത്തിന് നാശമുണ്ടാക്കുമെന്നും അവർ മനസിലാക്കി കഴിഞ്ഞു. അവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് എ കെ ആൻ്റണി അവകാശപ്പെടുന്നത്. തുടർഭരണം കേരളത്തിൽ വേണ്ട, അത് കൊണ്ടാണ് പറയുന്നത് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് പറയുന്നത് ആൻ്റണി ആവർത്തിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021