'കാനം ഏകാധിപതി'; ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുതറ പാർട്ടിവിട്ടു, എൻഡിഎ സ്ഥാനാർത്ഥിയായേക്കും

By Web TeamFirst Published Mar 16, 2021, 8:11 AM IST
Highlights

സിപിഐ ജില്ലാ കൗൺസിൽ ഹരിപ്പാട് സീറ്റിൽ ഉൾപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായിരുന്നു തമ്പി മേട്ടുതറ

ഹരിപ്പാട്: സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തമ്പി മേട്ടുതറ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വെട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തിൽ പറയുന്നു.

സിപിഐ ജില്ലാ കൗൺസിൽ ഹരിപ്പാട് സീറ്റിൽ ഉൾപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായിരുന്നു തമ്പി മേട്ടുതറ. ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. കായംകുളത്തെ സിപിഐ നേതാവായ എൻ സുകുമാരപിള്ള സ്നേഹത്തോടെ ചേർത്ത് നിർത്തി പള്ളയ്ക്ക് കുത്തുന്നയാണെന്നും രാജിക്കത്തിലുണ്ട്. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്‍റെ മകനാണ് തമ്പി മേട്ടുതറ.

click me!