'വെൽഫെയർ ബന്ധം വേണ്ടിയിരുന്നില്ല, കോൺഗ്രസ് മതേതരത്വം കാക്കണം', തുറന്നടിച്ച് ആര്യാടൻ

Published : Mar 17, 2021, 04:12 PM ISTUpdated : Mar 17, 2021, 04:20 PM IST
'വെൽഫെയർ ബന്ധം വേണ്ടിയിരുന്നില്ല, കോൺഗ്രസ് മതേതരത്വം കാക്കണം', തുറന്നടിച്ച് ആര്യാടൻ

Synopsis

വെൽഫെയർ പാർട്ടിയേയും ആർഎസ്എസിനെയും ഒരുപോലെ എതിർക്കണമെന്നും മതേതരത്വം ഉയർത്തി പിടിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂവെന്നും ആര്യാടൻ പറഞ്ഞു. 

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് ബന്ധം വേണ്ടിയിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. താൻ എപ്പോഴും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിന് എതിരാണെന്ന് വ്യക്തമാക്കിയ ആര്യാടൻ വെൽഫെയർ പാർട്ടിയേയും ആർഎസ്എസിനെ ഒരുപോലെ എതിർക്കണമെന്നും  കൂട്ടിച്ചേർത്തു. മതേതരത്വം ഉയർത്തി പിടിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂ എന്നും ആര്യാടൻ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ജി സുരേഷ്കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 
 

ലീഗിന് കോൺഗ്രസ് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ലീഗിന് വ‍ർഗീയ മുഖമാണെന്ന പ്രചാരണം വിലപ്പോകില്ലെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ സിപിഎം ജോസ് കെ മാണിക്ക് കീഴടങ്ങിയെന്നും ആര്യാടൻ ആരോപിച്ചു. 

വർഗീയ ഉപയോഗിച്ച് വോട്ട് പിടിക്കാനാണ് ഇടത് ശ്രമമെന്നും ബിജെപിയും വർഗീയത ആയുധമാക്കുകയാണെന്നും ആരോപിച്ച ആര്യാടൻ മതേതരത്വം ഉയർത്തി പിടിച്ചാൽ മാത്രമേ കോൺഗ്രസിന് ജയിക്കാനാകൂ എന്ന് വ്യക്തമാക്കി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021