ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും മോഡറേഷൻ വേണ്ടി വരും, പൊതുജനത്തിന്‍റെ മാർക്കെന്ത്?

By Web TeamFirst Published Feb 21, 2021, 7:51 PM IST
Highlights

പ്രതിപക്ഷത്തിന് വളരെക്കുറവ് മാർക്കാണ് കൊവിഡാനന്തരം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ആദ്യ സർവേയിലും കിട്ടിയത്. ഇത്തവണയും കോൺഗ്രസ് നേതാക്കളുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ വരികയാണ്. രക്ഷപ്പെടുമോ കോൺഗ്രസ്?

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുന്നത് കോൺഗ്രസിന്‍റെയും പൊതുവേ യുഡിഎഫിന്‍റെയും ശീലമാണ്. ഭരണം രണ്ട് മുന്നണികളെയും മാറി മാറി ഏൽപ്പിക്കുന്ന കേരളത്തിൽ പതിവ് അനുസരിച്ച്, അടുത്ത സർക്കാർ യുഡിഎഫ് നേതൃത്വം നൽകുന്നതാകണം. എന്നാൽ ഇത്തവണ പ്രതിപക്ഷത്തിന് ഭരണം പിടിക്കണമെങ്കിൽ നല്ലവണ്ണം വിയ‍ർക്കണ്ടി വരുമെന്ന് പറയുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും നടത്തിയ പ്രീപോൾ സർവേ ഫലം. 

പ്രതിപക്ഷത്തിന് വളരെക്കുറവ് മാർക്കാണ് കൊവിഡാനന്തരം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ആദ്യ സർവേയിലും കിട്ടിയത്. ഇത്തവണയും കോൺഗ്രസ് നേതാക്കളുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ വരികയാണ്. രക്ഷപ്പെടുമോ കോൺഗ്രസ്?

ഞങ്ങൾ ചോദിച്ച ചോദ്യങ്ങളിങ്ങനെ, ഉത്തരങ്ങളിങ്ങനെ:

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പത്തിൽ എത്ര മാർക്ക്? 

5.2 / 10

കെപിസിസി പ്രസിഡന്‍റെന്ന നിലയിൽ മുല്ലപ്പളളി രാമചന്ദ്രന്‍റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? പത്തിൽ എത്ര മാർക്ക്?

4.5 / 10

തത്സമയം സർവേ കാണാം:

click me!