നിര്‍ണായക കോര്‍കമ്മിറ്റി യോഗം വൈകിട്ട്; ബിജെപി സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് അന്തിമരൂപമായേക്കും

Published : Mar 07, 2021, 02:01 PM ISTUpdated : Mar 07, 2021, 04:30 PM IST
നിര്‍ണായക കോര്‍കമ്മിറ്റി യോഗം വൈകിട്ട്; ബിജെപി സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് അന്തിമരൂപമായേക്കും

Synopsis

വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോർ കമ്മിറ്റി യോഗമാകും സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോർ കമ്മിറ്റി യോഗമാകും സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.

ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് പട്ടിക ചുരുങ്ങും. പട്ടികയ്ക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021