തൃപ്പൂണിത്തുറയിലെ വോട്ട് ചോര്‍ച്ചയില്‍ അന്വേഷണം വേണം; നേതൃത്വത്തെ പ്രതികൂട്ടിലാക്കി കെ എസ് രാധാകൃഷ്ണൻ

By Web TeamFirst Published May 4, 2021, 2:18 PM IST
Highlights

തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടുകൾ താൻ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും വോട്ട് ചോർച്ചയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണമെന്നും കെ.എസ്.രാധാകൃഷ്ണൻ

തൃപ്പൂണിത്തുറ: ബിജെപിയുടെ വോട്ടുചോർച്ചയിൽ നേതൃത്വത്തെ പ്രതികൂട്ടിലാക്കി തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. ഗൗരവമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ്. തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി. തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടുകൾ താൻ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും വോട്ട് ചോർച്ചയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണമെന്നും കെ.എസ്.രാധാകൃഷ്ണൻ തുറന്നടിച്ചു.

തെരഞ്ഞെടുപ്പിൽ മുന്നൊരുക്കമുണ്ടായില്ല. വോട്ട് കൂടിയെങ്കിലും മഞ്ചേശ്വരത്തേത് തോൽവി തന്നെയാണ്. നേതൃമാറ്റത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി. ബിജെപി വോട്ടുകൾ കിട്ടുമെന്ന കെ ബാബുവിന്‍റെ പരസ്യ പ്രസ്താവന സ്വാധീനിച്ചു. തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടുകൾ താൻ തെണ്ടിപെറുക്കി ഉണ്ടാക്കിയത്. തൃപ്പൂണിത്തുറയിലെ വോട്ടുചോർന്നെങ്കിൽ താൻ അതിന് കൂട്ട് നിന്നിട്ടില്ല. മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണമെന്നും കെ.എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!