ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി; പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് നടക്കുന്നതെന്നും ശിവരാജ് സിങ് ചൗഹാൻ

Web Desk   | Asianet News
Published : Apr 02, 2021, 01:08 PM IST
ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി;  പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് നടക്കുന്നതെന്നും ശിവരാജ് സിങ് ചൗഹാൻ

Synopsis

ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി. കേരളത്തിൽ നടക്കുന്നത് ജിഹാദി പ്രവർത്തനമാണ്. പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് കേരളത്തിൽ നടക്കുന്നത്

കണ്ണൂർ: ഇന്ത്യയിൽ എന്ത് സംഭവം ഉണ്ടായാലും അവിടെ ഓടി എത്താൻ കഴിയാത്ത പ്രതീക്ഷ നശിച്ച നേതാവാണ് രാഹുൽ ഗാന്ധിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അഭിപ്രായപ്പെട്ടു. കേരള സർക്കാർ ശബരിമയിൽ ആചാര ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ആചാര സംരക്ഷണം ഉറപ്പ് നൽകും. ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി. കേരളത്തിൽ നടക്കുന്നത് ജിഹാദി പ്രവർത്തനമാണ്. പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് കേരളത്തിൽ നടക്കുന്നത്. ഇതിന് എതിരെ ഒന്നും ചെയ്യാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021