'ക്രിസ്ത്യൻ വോട്ടിൽ പ്രതീക്ഷ, സ്ഥാനാർത്ഥികളുമുണ്ടാകുമെന്ന് ബിജെപി, കർദ്ദിനാൾ ആലഞ്ചേരിയുമായി കൂടിക്കാഴ്ച

Published : Mar 01, 2021, 10:26 AM ISTUpdated : Mar 01, 2021, 11:24 AM IST
'ക്രിസ്ത്യൻ വോട്ടിൽ പ്രതീക്ഷ, സ്ഥാനാർത്ഥികളുമുണ്ടാകുമെന്ന് ബിജെപി, കർദ്ദിനാൾ ആലഞ്ചേരിയുമായി കൂടിക്കാഴ്ച

Synopsis

കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പിഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. 

കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ എൻഡിഎ പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ കേരളത്തിലെ തെരഞ്ഞടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പിഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021