ബത്തേരി മണ്ഡലത്തിൽ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ബഫർ സോൺ; ഇടത് സർക്കാർ ഇടപെട്ടില്ലെന്ന് യുഡിഎഫും എൻഡ‍ിഎയും

Published : Mar 31, 2021, 07:31 AM ISTUpdated : Mar 31, 2021, 07:36 AM IST
ബത്തേരി മണ്ഡലത്തിൽ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ബഫർ സോൺ;  ഇടത് സർക്കാർ ഇടപെട്ടില്ലെന്ന് യുഡിഎഫും എൻഡ‍ിഎയും

Synopsis

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 119 സ്ക്വയര്‍ കീലോമീറ്റ‍ർ വായുപരിധി ബഫര്‍ സോണാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനമാണ് ചര്‍ച്ച. ഇതു പിന്‍വലിക്കാന്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നമാരോപിച്ച് വീടുകള്‍ തോറും കയറിയിറങ്ങുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

വയനാട്: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരിധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. കിലോമീറ്റര്‍ പരിധി കുറക്കാന്‍ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപെടുമ്പോള്‍ ആവശ്യപെട്ടതിലും ജനവാസകേന്ദ്രങ്ങളുണ്ടെന്നാണ് യുഡിഎഫ് എന്‍ഡിഎ ആരോപണം.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 119 സ്ക്വയര്‍ കീലോമീറ്റ‍ർ വായുപരിധി ബഫര്‍ സോണാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനമാണ് ചര്‍ച്ച. ഇതു പിന്‍വലിക്കാന്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നമാരോപിച്ച് വീടുകള്‍ തോറും കയറിയിറങ്ങുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. സംസ്ഥാനം നല്‍കിയ നിര്‍ദ്ദേശത്തിലെ 89 ചതുരശ്ര കിലോമീറ്റ‍ര്‍ പരിധിയില്‍ ജനവാസ കേന്ദ്രങ്ങളുണ്ടെന്നാണ് ഇവുരടെ ആരോപണം.

ജനവാസ കേന്ദ്രത്തെ ഒഴിവാക്കാന്‍ ഇടതുസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന പ്രചരണത്തെ പൂര്‍ണ്ണായും തള്ളുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഇടപെട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി സി കെ ജാനുവും പറയുന്നു.

രാത്രികാല ഗതാഗത നിയന്ത്രണവും നിലമ്പൂര്‍ നെഞ്ചന്‍കോട് റെയില്‍വെയും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നുണ്ട്. പക്ഷെ ഇത്തവണ ഇതിനേക്കാളൊക്കെ പ്രധാന വിഷയം ബഫര്‍ സോണാണ്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021