'പിന്തുണ നസീറിന് തന്നെ'; പ്രചാരണത്തിന് പ്രവര്‍ത്തകരെ ഇറക്കണം, ബിജെപി നേതൃത്വത്തോട് സി കെ പത്മനാഭന്‍

Published : Apr 02, 2021, 02:51 PM IST
'പിന്തുണ നസീറിന് തന്നെ'; പ്രചാരണത്തിന് പ്രവര്‍ത്തകരെ ഇറക്കണം, ബിജെപി നേതൃത്വത്തോട് സി കെ പത്മനാഭന്‍

Synopsis

നസീറിനെ പിന്തിരിപ്പിച്ചതിന് പിന്നിൽ പി ജയരാജൻ ആകാൻ സാധ്യതയുണ്ടെന്നും പത്മനാഭന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍: വേണ്ടെന്ന് പറഞ്ഞാലും തലശ്ശേരിയിൽ പിന്തുണയും വോട്ടും സിഒടി നസീറിന് തന്നെ ബിജെപി നൽകുമെന്ന് മുതിർന്ന നേതാവ് സികെ പത്മനാഭന്‍. തലശ്ശേരിയില്‍ പാർട്ടിക്കുള്ളിലുള്ള പ്രതിസന്ധി രൂക്ഷമാണ്. ബിജെപി പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന നസീറിന്‍റെ ആരോപണം ശരിയാണ്. നസീറിനായി വോട്ടുചോദിക്കാൻ പ്രവർത്തകരെ നേതൃത്വം ഇറക്കണം. നസീറിനെ പിന്തിരിപ്പിച്ചതിന് പിന്നിൽ പി ജയരാജൻ ആകാൻ സാധ്യതയുണ്ടെന്നും പത്മനാഭന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിയുടെ പിന്തുണ വേണ്ടെന്നായിരുന്നു ഇന്നലെ സിഒടി നസീര്‍ പറഞ്ഞത്. ഇതുവരെ ബിജെപിയില്‍ നിന്ന് ഒരു സഹകരണവും ഉണ്ടാകാത്ത പശ്ചാത്തലത്തിലായിരുന്നു നസീറിന്‍റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ പിന്തുണയ്ക്കുന്നു എന്ന് പ്രസ്ഥാവന ഇറക്കിയതല്ലാതെ ഇതുവരെ ഒരു സഹകരണവും ഉണ്ടായിട്ടില്ല. പ്രാദേശിക നേതൃത്വമോ അണികളോ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ല. ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്തതിന്‍റെ ജാള്യത മറക്കാൻ തനിക്ക് പിന്തുണ നൽകി തടി തപ്പുകയായിരുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021