ചിരിയോടെ തുടർഭരണ പ്രതീക്ഷ പങ്കുവച്ച് , ഇങ്ങനെ തന്നെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Published : May 01, 2021, 06:39 PM ISTUpdated : May 01, 2021, 06:48 PM IST
ചിരിയോടെ  തുടർഭരണ പ്രതീക്ഷ പങ്കുവച്ച് , ഇങ്ങനെ തന്നെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾക്ക് മുമ്പും തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. 

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾക്ക് മുമ്പും തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.

വോട്ടെണ്ണൽ കാര്യങ്ങൾ മാധ്യമ പ്രവർത്തകർ സംസാരിച്ചതു മുതൽ അസാധാരണമായി മുഴുവൻ സമയവും ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. ഇനിയും സഹകരണം വേണമെന്ന്  പറഞ്ഞത് മുഖ്യമന്ത്രി എന്ന നിലയിലാണോ എന്നായി മാധ്യമങ്ങളുടെ ചോദ്യം.അതിലൊന്നും സംശയമില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാളെ എണ്ണൽ കഴിയട്ടെ നാളെയും മറ്റന്നാളുമൊക്കെ കാണാമല്ലോയെന്നും മുഖ്യന്ത്രി. 

തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കുള്ള ഏർപ്പാട് ഉണ്ടാകണമെന്ന് ഒരു മാധ്യമ വാർത്ത കണ്ടത് ശരിയാണോയെന്നായി മറ്റൊരാൾ. വീണ്ടും ചിരിച്ചുകൊണ്ട് നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാ സമ്പന്നരായ ആളുകളുണ്ടെന്ന് അറിയാലോ, മുമ്പും ഇത്തരത്തിൽ ഭാവനയുമായി വന്നു, ഇപ്പോ ഇതും ഇരിക്കട്ടെയെന്ന് കരുതി. 

ഞങ്ങൾ ഇതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കുന്ന ഒരു രീതിയുണ്ട് അപ്പോൾ ആലോചിക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി അവസാനിപ്പിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021