
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കേരളം സജ്ജമെന്ന് ചീഫ് സെക്രട്ടറി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ഒരുക്കൾക്ക് തയ്യാറാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു . തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയ ഉദാഹരണവും കൂടി പറഞ്ഞാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ചീഫ് സെക്രട്ടറി നിലപാട് അറിയിച്ചത്.