പണപ്പിരിവിൽ തർക്കം, പള്ളിച്ചലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, ഡിസിസി സെക്രട്ടറിക്ക് പരിക്ക്

Published : Mar 23, 2021, 08:56 PM ISTUpdated : Mar 23, 2021, 08:59 PM IST
പണപ്പിരിവിൽ തർക്കം, പള്ളിച്ചലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, ഡിസിസി സെക്രട്ടറിക്ക് പരിക്ക്

Synopsis

യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവീനർ എം.മണികണ്ഠൻ അനധികൃതമായി പണം പിരിച്ചു എന്ന ആരോപണമാണ് തര്‍ക്കത്തിലും സംഘര്‍ഷത്തിലും എത്തിയത്.

തിരുവനന്തപുരം: നിയമസഭാ പ്രചരണത്തിനിടെ തിരുവനന്തപുരം പള്ളിച്ചലിൽ ചേര്‍ന്ന യോഗത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കാട്ടാക്കട മണ്ഡലത്തിൽ ഉൾപ്പെടുന്ന പള്ളിച്ചലിലാണ് സംഭവം. പള്ളിച്ചലിൽ ചേര്‍ന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗമാണ് സംഘര്‍ഷത്തിലെത്തിയത്. യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവീനർ എം.മണികണ്ഠൻ അനധികൃതമായി പണം പിരിച്ചു എന്ന ആരോപണമാണ് തര്‍ക്കത്തിലും സംഘര്‍ഷത്തിലും എത്തിയത്. മണികണ്ഠൻ കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മലയീൻകീഴ് വേണുഗോപാലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നു. സംഘര്‍ഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ്കുമാറിനടക്കം പരിക്കേറ്റു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021