വിഷയം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു; വോട്ടർ പട്ടിക ക്രമേക്കടിൽ ആരോപണം കടുപ്പിച്ച് ചെന്നിത്തല

By Web TeamFirst Published Mar 25, 2021, 3:34 PM IST
Highlights

വ്യാജ വോട്ടിൽ ചിലത് ഉദ്യോഗസ്ഥരുടെ കൈ പിഴയാകാമെന്ന് പറയുന്ന ചെന്നിത്തല കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ട വോട്ട് അങ്ങനെ സംഭവിച്ചതാകാമെന്നും വിശദീരിച്ചു. 

തൃശ്ശൂ‌‌ർ: വോട്ട‌ർ പട്ടികയിലെ ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്. പട്ടികയിൽ വ്യാപകമായി വ്യാജൻമാ‌ർ കയറിക്കൂടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹ‌‌ർജി നൽകിയതായും ചെന്നിത്തല വ്യക്തമാക്കി.

വ്യാജ വോട്ടിൽ ചിലത് ഉദ്യോഗസ്ഥരുടെ കൈ പിഴയാകാമെന്ന് പറയുന്ന ചെന്നിത്തല കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ട വോട്ട് അങ്ങനെ സംഭവിച്ചതാകാമെന്നും വിശദീരിച്ചു. 

ഒരേ ഫോട്ടോ തന്നെ ഉയോഗിച്ച് പല പേരിലും വ്യാജ അഡ്രസിലും തിരിച്ചറിയർ കാർഡ് തയ്യാറാക്കുന്നു യഥാർത്ഥ വോട്ടർ ഇത് അറിയുന്നില്ല. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ക്രമക്കേടിന് കൂട്ടു നിൽക്കുന്നു. നേമത്ത് മാത്രം പതിനായിരത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. വട്ടിയൂ‌ക്കാവിലും ഇഥ് തന്നെയാണ് അവസ്ഥയെന്നും യഥാ‌ത്ഥ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ കമ്മീഷൻ വ്യാജൻമാരെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

വിഷയം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നുവെന്ന് കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ക്രമക്കേട് നടക്കുന്നത് മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണോയെന്നും ചോദിക്കുന്നു. ഭരണകക്ഷിയെ സഹായിക്കാനാണ് നീക്കങ്ങളെന്നാണ് ആരോപണം. 

സ്കൂളിലെ കിറ്റ് വിതരണം വോട്ട് ലക്ഷ്യം വച്ചാണെന്നും പ്രതിഷേധാ‌‌‌ർഹമാണെന്നും പറയുന്ന പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് അഴിമതിയാണ് ഇതെന്ന് ആരോപിക്കുന്നു. കിറ്റ് ഏപ്രിൽ 6 ന് ശേഷം വിതരണം നടത്തണമെന്നും വിഷു കിറ്റ് വോട്ടെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു. സാമൂഹ്യ പെൻഷൻ വിതരണത്തിലും ഇതേ ചട്ടലംഘനമുള്ളതായാണ് ആരോപണം.

 

click me!