തുടർഭരണം ഉറപ്പോ?; മനപ്പായസം ഉണ്ണുന്നവരെ വിഷമിപ്പിക്കരുതല്ലോ, മൂന്നിന് നല്ല നിലയ്ക്ക് കാണാമെന്ന്മുഖ്യമന്ത്രി

Published : Apr 28, 2021, 06:49 PM ISTUpdated : Apr 28, 2021, 08:08 PM IST
തുടർഭരണം ഉറപ്പോ?; മനപ്പായസം ഉണ്ണുന്നവരെ വിഷമിപ്പിക്കരുതല്ലോ, മൂന്നിന് നല്ല നിലയ്ക്ക് കാണാമെന്ന്മുഖ്യമന്ത്രി

Synopsis

മൂന്നാം നാൾ തെരഞ്ഞെടുപ്പ് ഫലം വരികയാണ്. തുടർഭരണം തന്നെയാണോ പ്രതീക്ഷിക്കുന്നത്? ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്,  ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' -  എന്ന് മറുപടി. 

തിരുവനന്തപുരം: 'തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?' കൊവിഡ് കണക്കും പ്രതിസന്ധിയും മുന്നൊരുക്കവും  വിശദീകരിച്ച് അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻറെ ഈ ചോദ്യം.

അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്,  ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' -  എന്ന് മറുപടി. 

മൂന്നാം തിയതി തമ്മിൽ  കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു. വാക്സീൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച പണമെവിടെയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോടും തനത് ശൈലിയിലായിരുന്നു മുഖ്യൻ മറുപടി  പറഞ്ഞത് ' പണമെവിടെ എന്ന് ചോദിച്ചാൽ!, ആവശ്യമുള്ളപ്പോൾ പണം വരും, അതു തന്നെയാണ് മറുപടി' മുഖ്യമന്ത്രി പറഞ്ഞുനിർത്തി.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021