പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

Published : Mar 12, 2021, 06:55 PM ISTUpdated : Mar 12, 2021, 07:38 PM IST
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

Synopsis

പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചുവെന്നായിരുന്നു ജിൽസിൻ്റെ ആരോപണം. 

പിറവം: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചുവെന്നായിരുന്നു ജിൽസിൻ്റെ ആരോപണം. ഇതിനായി ജോസ് കെ മാണിക്ക് സാബു കെ ജേക്കബ് പണം നൽകിയെന്നും ജിൽസ് ആരോപിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. എന്നാൽ, ജിൽസ് പെരിയപ്പുരത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും പിറവം നഗരസഭ മുൻ ചെയർമാൻ സാബു ജേക്കബ് പ്രതികരിച്ചു. കോൺഗ്രസിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021