ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യപ്രതിഷേധം; സജീവ് ജോസഫിനെ കെട്ടിയിറക്കിയെന്ന് ആക്ഷേപം

By Web TeamFirst Published Mar 13, 2021, 3:37 PM IST
Highlights

സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി പ്രതിഷേധക്കാർ സോണിയാ ഗാന്ധിക്ക് ഫാക്സ് അയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ ആളാണ് സജീവ് എന്ന് പ്രമേയത്തിൽ പറയുന്നു. 

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പിന്‍റെ പ്രതിഷേധം ശക്തം. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങി. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം. എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേർന്നു. 

സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു എന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആക്ഷേപം. കെ സി വേണുഗോപാലാണ് നീക്കത്തിന് പിന്നിലെന്നും എ ഗ്രൂപ്പ് ആരോപിച്ചു. സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി പ്രതിഷേധക്കാർ സോണിയാ ഗാന്ധിക്ക് ഫാക്സ് അയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ ആളാണ് സജീവ് എന്ന് പ്രമേയത്തിൽ പറയുന്നു. രണ്ട് ബ്ലോക്ക് പ്രസിഡൻറുമാരും 12 ഓളം മണ്ഡലം പ്രസിഡൻ്റുമാരും യോഗത്തിൽ പങ്കെടുത്തു.

click me!