കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ; സാധ്യതാ പട്ടികയിൽ കെ ബാബുവും ധർമ്മജൻ ബോൾഗാട്ടിയും

Published : Mar 11, 2021, 02:44 PM IST
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ; സാധ്യതാ പട്ടികയിൽ കെ ബാബുവും ധർമ്മജൻ ബോൾഗാട്ടിയും

Synopsis

കോഴിക്കോട് നോർത്തിൽ കെഎസ്‍യു നേതാവ് കെ എം അഭിജിത്ത്, പാറശാലയിൽ അൻസജിത റസൽ, വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാർ എന്നിവർ പരിഗണനയിലുണ്ട്.

ദില്ലി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും. താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മത്സരിക്കുമോയെന്ന് നാളെ വ്യക്തമാകുമെന്നും പറഞ്ഞു. 

മുൻ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സാധ്യതാപട്ടികയിൽ കെ ബാബു ഇടം പിടിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനും കണ്ണൂരിൽ സതീശൻ പാച്ചേനിയുമാണ് പരിഗണനയിലുള്ളത്. ബാലുശ്ശേരിയിൽ നേരത്തേയുള്ള വാർത്തകൾ ശരിവച്ച് കൊണ്ട് ധർമ്മജൻ ബോൾഗാട്ടിയാണ് പരിഗണനയിലുള്ളത്. നാളെ വൈകിട്ട് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. 

കോഴിക്കോട് നോർത്തിൽ കെഎസ്‍യു നേതാവ് കെ എം അഭിജിത്തും കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനുമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. വാമനപുരം മണ്ഡലത്തിൽ ആനാട് ജയൻ, പാറശാലയിൽ അൻസജിത റസൽ എന്നിവരെയും പരിഗണിക്കുന്നു വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്. കാട്ടാക്കടയിൽ ആർ വി രാജേഷിനെയും നെയ്യാറ്റിൻകര സനലിനെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയൻ കീഴ്‍വേണുഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021