'കേരളത്തിൽ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയിൽ ഉറപ്പ്'; തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് സുധാകരൻ

By Web TeamFirst Published Apr 6, 2021, 8:33 PM IST
Highlights

പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ പോളിങ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.
 

കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ.സുധാകരൻ എംപി ആരോപിച്ചു. തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ പോളിങ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും കെസുധാകരൻ പറഞ്ഞു.

മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സി പി എം പിടിച്ചെടുത്തു. പലയിടങ്ങളിലും യു ഡി എഫ് ബൂത്ത് ഏജൻ്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല,തല്ലിയോടിച്ചു. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം.

കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. കുറ്റ്യേരിയിൽ മുഴുവൻ ബൂത്തും പിടിച്ചെടുത്തു. സാമൂദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിക്കുന്നു എന്ന് എം വി ഗോവിന്ദൻ പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കൽ ആണ്. കേരളത്തിൽ യുഡിഎഫ് ഉറപ്പാണ്. പിണറായി വിജയന് ജയിൽ ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 
 

click me!