രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ

Web Desk   | Asianet News
Published : Apr 02, 2021, 12:07 PM IST
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ

Synopsis

ഇരട്ട വോട്ടിന് പിന്നിൽ സി പി എം ആണ്. വോട്ടർ പട്ടികയിൽ അവർ കൃത്രിമം കാട്ടി. ശബരിമല വിഷയത്തിൽ ജനവികാരത്തോടൊപ്പമാണ് കോൺ​ഗ്രസ്. സർക്കാർ സത്യവാങ്മൂലം മാറ്റാൻ തയ്യാറാവണം. 

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വർണ്ണക്കടത്തിൽ ആരോപണം നേരിടുന്നു. ഇരട്ട വോട്ടിന് പിന്നിൽ സി പി എം ആണ്. വോട്ടർ പട്ടികയിൽ അവർ കൃത്രിമം കാട്ടി. ശബരിമല വിഷയത്തിൽ ജനവികാരത്തോടൊപ്പമാണ് കോൺ​ഗ്രസ്. സർക്കാർ സത്യവാങ്മൂലം മാറ്റാൻ തയ്യാറാവണം. വോട്ട് നേടാൻ ബിജെപി വർ​ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു.  തലശേരിയിൽ ബിജെപിയുടെ വോട്ട് കോൺ​ഗ്രസിന് വേണ്ട എന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021