തുഷാർ മത്സരത്തിനില്ല; കുട്ടനാട്ടിൽ സിപിഐ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥി

Published : Mar 16, 2021, 11:30 AM ISTUpdated : Mar 16, 2021, 01:19 PM IST
തുഷാർ മത്സരത്തിനില്ല; കുട്ടനാട്ടിൽ സിപിഐ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥി

Synopsis

കുട്ടനാട്ടിൽ സിപിഐ മുൻ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥിയാകും. തമ്പി മേട്ടുതറയാണ് കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയാവുക. 

ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകില്ല. ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കി. തുഷാറിനെ വർക്കലയ്ക്ക് പുറമെ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളും പരി​ഗണിച്ചിരുന്നു. എന്നാല്‍, കുട്ടനാട്ടിൽ സിപിഐ മുൻ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥിയാകും. തമ്പി മേട്ടുതറയാണ് കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയാവുക. 

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന മേട്ടു തറ നാരായണന്റെ മകനും സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്നു തമ്പി മേട്ടുതറ. പ്രതിപക്ഷ നേതാവിനെതിരെ പരിഗണിച്ച ആളാണ് തമ്പി. സിപിഐയുടെ സാധ്യത പട്ടികയിലെ ആദ്യ പേരുകാരൻ കൂടിയായിരുന്നു അദ്ദഹം.

ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെയും മാറ്റി. ഏറ്റുമാനൂരിൽ മുമ്പ് പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ ശ്രീനിവാസൻ നായരും ഉടുമ്പഞ്ചോല സീറ്റിൽ സന്തോഷ് മാധവനും മത്സരിക്കും. കോതമംഗലത്ത് ഷൈൻ കെ കൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021