റാന്നി കേരള കോൺഗ്രസിന് നൽകിയതിൽ എതിർപ്പുന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം, അനുനയ നീക്കം മറുഭാഗത്ത്

Published : Mar 08, 2021, 10:58 AM IST
റാന്നി കേരള കോൺഗ്രസിന് നൽകിയതിൽ എതിർപ്പുന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം, അനുനയ നീക്കം മറുഭാഗത്ത്

Synopsis

ഓരോ ലോക്കൽ കമ്മറ്റികളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. ഇതനുസരിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകിയിട്ടുണ്ട്.

പത്തനംതിട്ട: റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ മുതിർന്ന നേതാക്കൾക്ക് പുറമേ പ്രാദേശിക സിപിഎം നേതൃത്വത്തിലും എതിർപ്പ്. മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും തീരുമാനത്തെ എതിർത്തു. 45 പേർ പങ്കെടുത്ത യോഗത്തിൽ 19 പേരും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ്. 

എന്നാൽ എതിർപ്പ് പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കം ജില്ലാനേതൃത്വവും നടത്തുന്നുണ്ട്. ഓരോ ലോക്കൽ കമ്മറ്റികളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. ഇതനുസരിച്ച്  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകിയിട്ടുണ്ട്. ഇവർ ഒരോ ലോക്കൽ കമ്മിറ്റികളിലും സീറ്റ് നൽകിയതിന് പിന്നിലെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് തീരുമാനം. 

റാന്നിയിൽ ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം മറികടന്നാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് നൽകിയത്. ഇതോടെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറിയുണ്ടായത്. സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തെങ്കിലും അതിനെ മറികടന്ന് സീറ്റ് കേരളാ കോൺഗ്രസിന് തന്നെ നൽകുകയായിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021