പ്രതിഷേധമുണ്ടാകുമെന്ന് സൂചന; പൊന്നാനി മണ്ഡലം സിപിഎം യോഗം നേതാവിന്റെ വീട്ടിലേക്ക് മാറ്റി

Published : Mar 09, 2021, 03:59 PM IST
പ്രതിഷേധമുണ്ടാകുമെന്ന് സൂചന; പൊന്നാനി മണ്ഡലം സിപിഎം യോഗം നേതാവിന്റെ വീട്ടിലേക്ക് മാറ്റി

Synopsis

സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാർ, പ്രവർത്തകർ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവർ യോഗത്തിനെത്തി

പൊന്നാനി: സ്ഥാനാർത്ഥിയെ ചൊല്ലി പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ച പൊന്നാനി മണ്ഡലത്തിൽ സിപിഎം യോഗം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാവിന്റെ വീട്ടിലേക്ക് മാറ്റി. മാറഞ്ചേരി ലോക്കൽ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാർട്ടി ഓഫീസിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് യോഗം ഓഫീസിൽ നിന്ന് മാറ്റിയത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാർ, പ്രവർത്തകർ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവർ യോഗത്തിനെത്തി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021