കഴക്കൂട്ടത്ത് സിപിഎം- ബിജെപി സംഘര്‍ഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

Published : Mar 26, 2021, 10:42 PM ISTUpdated : Mar 26, 2021, 11:35 PM IST
കഴക്കൂട്ടത്ത് സിപിഎം- ബിജെപി സംഘര്‍ഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

Synopsis

ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഎം പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.  

കഴക്കൂട്ടം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഎം പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി.

സംഘര്‍ഷം ഉണ്ടാക്കിയ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021