കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ പട്ടികയായി; ജെയ്ക് സി തോമസ് വീണ്ടും പുതുപ്പള്ളിയിൽ മത്സരിച്ചേക്കും

Web Desk   | Asianet News
Published : Mar 03, 2021, 11:53 AM ISTUpdated : Mar 03, 2021, 12:37 PM IST
കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ പട്ടികയായി; ജെയ്ക് സി തോമസ് വീണ്ടും പുതുപ്പള്ളിയിൽ മത്സരിച്ചേക്കും

Synopsis

സുരേഷ് കുറുപ്പിന്റെ സിറ്റിം​ഗ് മണ്ഡലമായ ഏറ്റുമാനൂരിൽ അദ്ദേഹത്തിന് പുറമേ വി എൻ വാസവൻ,  കെ അനിൽകുമാർ എന്നിവരെയും പരി​ഗണിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന് വീണ്ടും അവസരം നൽകണമോയെന്ന് തീരുമാനമായിട്ടില്ല. സുരേഷ് കുറുപ്പ് അടക്കം മൂന്ന് പേരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. 

സുരേഷ് കുറുപ്പിന്റെ സിറ്റിം​ഗ് മണ്ഡലമായ ഏറ്റുമാനൂരിൽ അദ്ദേഹത്തിന് പുറമേ വി എൻ വാസവൻ,  കെ അനിൽകുമാർ എന്നിവരെയും പരി​ഗണിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. 

കോട്ടയം ജില്ല നിയമസഭ മണ്ഡലങ്ങൾ - 2016
( കേരള കോൺഗ്രസ് പിളർപ്പിന് മുമ്പ് ) 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021