കുറ്റ്യാടിയിലെ പ്രതിഷേധ പ്രകടനം; അനുനയ നീക്കവുമായി പാര്‍ട്ടി, അന്വേഷണവും ആരംഭിച്ചു

Web Desk   | Asianet News
Published : Mar 11, 2021, 06:46 AM ISTUpdated : Mar 11, 2021, 07:23 AM IST
കുറ്റ്യാടിയിലെ പ്രതിഷേധ പ്രകടനം; അനുനയ നീക്കവുമായി പാര്‍ട്ടി, അന്വേഷണവും ആരംഭിച്ചു

Synopsis

കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാൽ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. 

കുറ്റ്യാടി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി സിപിഎം നേതൃത്വം. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാന്പ്രയോ തിരുവന്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം. 

കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാൽ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേ സമയം ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. 

പ്രകടനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാന്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.

അതേ സമയം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാർത്ഥിയുടെ കാര്യം ആലോചിക്കാമെന്ന്  കേരളാ കോൺഗ്രസിനോട് സിപിഎം കുറ്റ്യാടി ഒഴിച്ചിടാൻ ജോസിനോട് നിർദേശിച്ചത് കൊടിയേരി ബാലകൃഷ്ണൻ. കോഴിക്കോട് സീറ്റുകൾ വെച്ചുമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്.  കുറ്റ്യാടിക്ക് പകരം തിരുവമ്പാടി തന്നുകൂടേയെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായി സൂചന.  എന്നാല്‍ തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെന്ന് സിപിഎം അറിയിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021