ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Published : Mar 14, 2021, 04:34 PM ISTUpdated : Mar 14, 2021, 04:39 PM IST
ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Synopsis

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ അവസരം ലഭിച്ചാൻ തന്‍റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. 

ദില്ലി: ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മത്സരംഗത്ത്. ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി  ധര്‍മ്മജന്‍ ജനവിധി തേടും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ അവസരം ലഭിച്ചാൻ തന്‍റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. 

എന്നാല്‍ ധര്‍മ്മജന് ബാലുശേരിയില്‍ സീറ്റ് നല്‍കുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. ധര്‍മ്മജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് നിയോജക മണ്ഡലം കമ്മിറ്റി കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാല്‍ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021