'ട്രാക്ടർ ഓടിക്കുന്ന കർഷകൻ' ആർക്കൊപ്പം; ചിഹ്നത്തെച്ചൊല്ലി ചങ്ങനാശ്ശേരിയിൽ തർക്കം

Web Desk   | Asianet News
Published : Mar 20, 2021, 09:41 AM IST
'ട്രാക്ടർ ഓടിക്കുന്ന കർഷകൻ' ആർക്കൊപ്പം; ചിഹ്നത്തെച്ചൊല്ലി ചങ്ങനാശ്ശേരിയിൽ തർക്കം

Synopsis

ഇന്ത്യൻ ക്രിസ്റ്റ്യൻ സെക്യുലർ സ്ഥാനാർത്ഥി ബേബി ഈ ചിഹ്നത്തിന് അപേക്ഷ നൽകി.പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടതും ഇതേ ചിഹ്നമാണ്. 

കോട്ടയം: ചങ്ങനാശ്ശേരിയിൽ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തെച്ചൊല്ലി തർക്കം. ഇന്ത്യൻ ക്രിസ്റ്റ്യൻ സെക്യുലർ സ്ഥാനാർത്ഥി ബേബി ഈ ചിഹ്നത്തിന് അപേക്ഷ നൽകി.പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടതും ഇതേ ചിഹ്നമാണ്. 

ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോൺ​ഗ്രസ് വ്യക്തമാക്കി. ബേബി പിന്മാറിയില്ലെങ്കിൽ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വരും. നറുക്കെടുപ്പ് എതിരായാൽ ചങ്ങനാശ്ശേരിയിലെ കേരള കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് ചിഹ്നം നഷ്ടമാകും. ചിഹ്നത്തിൻ്റെ കാര്യത്തിൽ ഈ മാസം 22ന് തീരുമാനമാകും. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021