ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

Published : Apr 07, 2021, 08:52 AM ISTUpdated : Apr 07, 2021, 10:46 AM IST
ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

Synopsis

ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായിയുടെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായിയുടെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി ഫലം വരുന്നതുവരെ കാത്തിരിക്കുന്നില്ല. വികസന പദ്ധതികള്‍ക്ക് ടെണ്ടര്‍ രേഖകള്‍ ഉടന്‍ ഉണ്ടാക്കും. തന്റെ സ്വഭാവഗുണത്തിനാണ് പാലക്കാട് വോട്ട് കിട്ടിയതെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021