സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ

Published : Mar 19, 2021, 10:08 PM ISTUpdated : Mar 19, 2021, 10:54 PM IST
സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ

Synopsis

സുരേഷ് ഗോപി ആറുമാസത്തിനുള്ളിൽ ബിജെപി അംഗത്വം എടുത്തുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും കമ്മീഷൻ വ്യത്തങ്ങളുടെ സ്ഥീരീകരണം. 

ദില്ലി: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളുടെ സ്ഥിരീകരണം. സുരേഷ് ഗോപി ആറുമാസത്തിനുള്ളിൽ ബിജെപി അംഗത്വം എടുത്തുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും കമ്മീഷൻ വ്യത്തങ്ങൾ സ്ഥിരീകരിച്ചു. 

രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമെന്നും കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നൽകുമെന്നും ടിഎൻ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിക്ക് എതിരായി പരാതി ലഭിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021