'ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം', സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് ഗൗതം ഗംഭീർ

Published : Mar 23, 2021, 02:38 PM ISTUpdated : Mar 23, 2021, 04:29 PM IST
'ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം',  സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് ഗൗതം ഗംഭീർ

Synopsis

വിശ്വാസികളുടെ വികാരത്തിൽ ആണ് പ്രഹരമേറ്റത്. അതിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഗംഭീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. വിശ്വാസികളുടെ വികാരത്തിൽ ആണ് പ്രഹരമേറ്റത്. അതിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഗംഭീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബിജെപിയുടെ പാലക്കാട്ടേയും തൃശൂരിലേയും സ്ഥാനാർത്ഥികളായ ഇ. ശ്രീധരനും സുരേഷ് ഗോപിയും മികച്ച മനുഷ്യരാണ്. അവർക്ക് നാടിന് നല്ല സംഭാവന നൽകാൻ കഴിയും. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു ഗംഭീർ. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021