'ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടു'; പി രാജീവിനെതിരായ ഇബ്രാഹീംകുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ

Web Desk   | Asianet News
Published : Mar 22, 2021, 06:39 AM IST
'ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടു'; പി രാജീവിനെതിരായ ഇബ്രാഹീംകുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ

Synopsis

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹീം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകാഞ്ഞതിലുള്ള പി രാജീവിന്റെ പ്രതികാരമാണ് പാലാരിവട്ടം പാലം അഴിമതി കേസെന്ന മുൻ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ എം.പി. ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹീം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇബ്രാഹീം കുഞ്ഞിന്റെ  ആരോപണങ്ങളെ പിന്തുണയ്ക്കുകയാണ് ഹൈബി ഈഡൻ എം പി. ലോക്സഭ തെരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരിൽ വെച്ച് രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടെന്നാണ് ഹൈബിയുടെ വാദം.

എന്നാൽ വോട്ട് മറിക്കൽ ആരോപണം തള്ളി പി രാജീവ് രംഗത്തെത്തിയിരുന്നു. പരാജയഭീതി മൂലം ഇബ്രാഹീം കുഞ്ഞിന്റെ നില തെറ്റിയെന്നാണ് രാജീവിന്റെ പരിഹാസം. ഇബ്രാഹീം കുഞ്ഞിന്റെ ആരോപണത്തോടെ കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫിന് പുതിയൊരു പ്രചാരണ വിഷയം ലഭിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021