കേരളാ കോൺഗ്രസ് പോരിൽ ഇടുക്കി പിടിച്ച് റോഷി അഗസ്റ്റിൻ

Published : May 02, 2021, 12:26 PM IST
കേരളാ കോൺഗ്രസ് പോരിൽ ഇടുക്കി പിടിച്ച് റോഷി അഗസ്റ്റിൻ

Synopsis

കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം ഉണ്ടായ നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ തട്ടകമായ പാലാ പോലും കൈ വിട്ടുപോകുന്ന അവസ്ഥയിലാണ് റോഷിയുടെ അഭിമാന ജയമെന്നതാണ് ശ്രദ്ധേയം 

ഇടുക്കി: ഇടുക്കി ജില്ലയിൽ കേരളാ കോൺഗ്രസുകളുടെ അഭിമാനപോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ ജനവിധി റോഷി അഗസ്റ്റിന് ഒപ്പം. മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കരുത്തരിൽ പ്രമുഖനായ ഫ്രാൻസിസ് ജോര്‍ജ്ജിനോട് ഏറ്റുമുട്ടിയാണ് റോഷി അഗസ്റ്റിൻ വിജയം ഉറപ്പിക്കുന്നത്.

കഴിഞ്ഞ നാല് തവണയും യുഡിഎഫിന് ഒപ്പം നിന്ന് വോട്ട് തേടിയ റോഷി അഗസ്റ്റിൻ ഇത്തവണ ഇടത് പാളയത്തിലെത്തിയെങ്കിലും ഇടുക്കിയിലെ വോട്ടര്‍മാര്‍ കൈ വിട്ടില്ല. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം ഉണ്ടായ നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ തട്ടകമായ പാലാ പോലും കൈ വിട്ടുപോകുന്ന അവസ്ഥയിലാണ് റോഷിയുടെ അഭിമാന ജയമെന്നതാണ് ശ്രദ്ധേയം 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021